സാഗർ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: സാഗർ ചുഴലിക്കാറ്റിനെതുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമർദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി സാഗർ ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ച് പടിഞ്ഞാറുദിശയിലേക്കും പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും നീങ്ങും. ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല. അടുത്ത 48 മണിക്കൂറിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിൽ അറബിക്കടലിെൻറ സമീപത്തും പോകാൻ പാടില്ലെന്ന് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.