തല്ലിത്തകര്‍ത്ത ഈ വീടുകള്‍ ആരുടേതാണെന്ന് ആലഞ്ചേരിക്ക് അറിയാമോ? -കെ. സഹദേവൻ
text_fieldsതിരുവനന്തപുരം: ബജ്രംഗ്ദളുകാർ തല്ലിത്തകര്‍ത്ത ക്രിസ്ത്യൻ വീടുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് സാമൂഹ്യപ്രവർത്തകൻ കെ. സഹദേവൻ. നരേന്ദ്രമോദി മികച്ച നേതാവാണെന്നും അദ്ദേഹം ആരുമായും തർക്കത്തിന് പോകുന്നില്ലെന്നും പറഞ്ഞ് ബി.ജെ.പിയെ പുകഴ്ത്തിയ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് ചിത്രങ്ങളില്‍ കാണുന്ന തല്ലിത്തകര്‍ത്ത വീടുകള്‍ ആരുടേതാണെന്ന് അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.
2007ല്‍ ബജ്രംഗ്ദളുകാർ തല്ലിത്തകര്‍ത്തതും കത്തിച്ചുകളഞ്ഞതുമായ കന്ധമാലിലെ ആദിവാസി ക്രിസ്ത്യാനികളുടെ വീടുകളുടെ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒപ്പം ഗുജറാത്തി ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ലഘുലേഖയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് ഭാഷ അറിയാകുന്ന ആരെക്കൊണ്ടെങ്കിലും ഒന്ന് വായിക്കുന്നത് നന്നായിരിക്കും.
‘ഹിന്ദു ഉണരുക, ക്രിസ്ത്യാനി നാടുവിടുക’ (ഹിന്ദു ജാഗോ, ക്രിസ്തി ഭാഗോ) എന്ന തലക്കെട്ടിൽ ഹിന്ദു ജാഗരണ്‍ മഞ്ച് ഗുജറാത്തി ഭാഷയില്‍ തയ്യാറാക്കിയ ലഘുലേഖയും സഹദേവൻ ഷെയർ ചെയ്തു. ഗുജറാത്തിലെ ആദിവാസി ജില്ലകളിലൊന്നായ ഡാംഗ്‌സില്‍ ക്രിസ്ത്യന്‍ മിഷണറിമാരെ ഭീഷണിപ്പെടുത്താനാണ് ഈ ലഘുലേഖ വിതരണം ചെയ്യുന്നത്. കന്ധമാലില്‍ ലങ്കാഗഢിൽ എത്രപേര്‍ ഇന്ന് ക്രിസ്ത്യാനികളായി ബാക്കിയുണ്ടെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഒന്നന്വേഷിക്കുന്നത് നല്ലതാണെന്നും കുറിപ്പിൽ പറഞ്ഞു.
‘2007ലെ കലാപകാലത്ത് ലങ്കാഗഢിലെത്തിയ സംഘപരിവാര്‍ ഗുണ്ടകള്‍ അവര്‍ക്ക് നല്‍കിയ അന്ത്യശാസനം പൂജ അവധിക്ക് ശേഷം ഘര്‍ വാപ്‌സി നടത്തിയില്ലെങ്കില്‍ ജീവന്‍ കാണില്ലെന്നായിരുന്നു. കന്ധമാലിലെ ആദിവാസികള്‍ക്കിടയില്‍ ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കാനെത്തിയ പാതിരിമാരില്‍ ഒട്ടുമിക്കവരും ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അവരോട് ചോദിച്ചാല്‍ മതി. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ എത്ര സുരക്ഷിതരാണെന്ന്. സ്വാമീ അസീമാനന്ദയെന്ന ഹിന്ദു മതഭ്രാന്തന്‍ സൃഷ്ടിച്ച കലാപങ്ങളുടെ മുറിവ് ഇപ്പോഴും ദക്ഷിണ ഗുജറാത്തിലെ ആദിവാസി ജില്ലകളില്‍ കാണാം.
ഛത്തീസ്ഗഢ്, ഝാര്‍ഘണ്ട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പാതിരിമാരോടും കന്യാസ്ത്രീകളോടും ചോദിച്ചാല്‍ ബിജെപി ഭരണത്തിന്‍ കീഴിലെ സുരക്ഷിതത്വത്തെക്കുറിച്ച് അവര്‍ സാക്ഷ്യം പറയും.
സ്വത്ത് കച്ചവടവും ആത്മീയ വ്യാപാരവുമായി നടക്കുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇതൊന്നും അറിയാതെ നടത്തിയ പ്രസ്താവനയാണെന്ന തെറ്റിദ്ധാരണയൊന്നുമില്ല. കുമ്പസാരക്കൂട്ടില്‍ നിന്നും പ്രതിക്കൂട്ടിലേക്കുള്ള യാത്രയ്ക്ക് തടയിട്ടല്ലേ പറ്റൂ....’ -സഹദേവൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
മുകളില്‍ കാണുന്ന ചിത്രങ്ങളില്‍ തല്ലിത്തകര്‍ത്ത വീടുകള്‍ ആരുടേതാണെന്ന് ആലഞ്ചേരിക്ക് അറിയാമോ?
കന്ധമാലിലെ ആദിവാസി ക്രിസ്ത്യാനികളുടേതാണ്. 2007ല്‍ ബജ്രംഗ്ദള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തതും കത്തിച്ചുകളഞ്ഞതുമായ നൂറുകണക്കിന് വീടുകളില്‍ ചിലത്. സൂക്ഷിച്ചുനോക്കിയാല്‍ കുരിശും മറ്റ് അടയാളങ്ങളും കാണാം.
കന്ധമാലില്‍ ലങ്കാഗഢ് എന്നൊരു ഗ്രാമമുണ്ട്. അവിടുത്തെ എത്രപേര്‍ ഇന്ന് ക്രിസ്ത്യാനികളായി ബാക്കിയുണ്ടെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഒന്നന്വേഷിക്കുന്നത് നല്ലതാണ്.
2007ലെ കലാപകാലത്ത് ലങ്കാഗഢിലെത്തിയ സംഘപരിവാര്‍ ഗുണ്ടകള്‍ അവര്‍ക്ക് നല്‍കിയ അന്ത്യശാസനം പൂജ അവധിക്ക് ശേഷം ഘര്‍ വാപ്‌സി നടത്തിയില്ലെങ്കില്‍ ജീവന്‍ കാണില്ലെന്നായിരുന്നു. കന്ധമാലിലെ ആദിവാസികള്‍ക്കിടയില്‍ ക്രിസ്തീയ സന്ദേശം പ്രചരിപ്പിക്കാനെത്തിയ പാതിരിമാരില്‍ ഒട്ടുമിക്കവരും ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അവരോട് ചോദിച്ചാല്‍ മതി. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ എത്ര സുരക്ഷിതരാണെന്ന്.
ഗുജറാത്തി ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ലഘുലേഖയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് ഭാഷ അറിയാകുന്ന ആരെക്കൊണ്ടെങ്കിലും ഒന്ന് വായിക്കുന്നത് നന്നായിരിക്കും. ഗുജറാത്തിലെ ആദിവാസി ജില്ലകളിലൊന്നായ ഡാംഗ്‌സില്‍ ക്രിസ്ത്യന്‍ മിഷണറിമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഹിന്ദു ജാഗരണ്‍ മഞ്ച് തയ്യാറാക്കിയ ഈ ലഘുലേഖയിലെ പ്രധാന മുദ്രാവാക്യം 'ഹിന്ദു ജാഗോ, ക്രിസ്തി ഭാഗോ (ഹിന്ദു ഉണരുക, ക്രിസ്ത്യാനി നാടുവിടുക) എന്നാണ്.
സ്വാമീ അസീമാനന്ദയെന്ന ഹിന്ദു മതഭ്രാന്തന്‍ സൃഷ്ടിച്ച കലാപങ്ങളുടെ മുറിവ് ഇപ്പോഴും ദക്ഷിണ ഗുജറാത്തിലെ ആദിവാസി ജില്ലകളില്‍ കാണാം.
ഛത്തീസ്ഗഢ്, ഝാര്‍ഘണ്ട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പാതിരിമാരോടും കന്യാസ്ത്രീകളോടും ചോദിച്ചാല്‍ ബിജെപി ഭരണത്തിന്‍ കീഴിലെ സുരക്ഷിതത്വത്തെക്കുറിച്ച് അവര്‍ സാക്ഷ്യം പറയും.
സ്വത്ത് കച്ചവടവും ആത്മീയ വ്യാപാരവുമായി നടക്കുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇതൊന്നും അറിയാതെ നടത്തിയ പ്രസ്താവനയാണെന്ന തെറ്റിദ്ധാരണയൊന്നുമില്ല. കുമ്പസാരക്കൂട്ടില്‍ നിന്നും പ്രതിക്കൂട്ടിലേക്കുള്ള യാത്രയ്ക്ക് തടയിട്ടല്ലേ പറ്റൂ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.