‘എന്റെ പൊന്നുമോളുടെ കളിചിരികൾ കണ്ടെനിക്ക് കൊതി തീർന്നിട്ടില്ല’; സഹലക്ക് ജീവിച്ചേ മതിയാകൂ, മകൾക്കായി
text_fieldsകൊടുങ്ങല്ലൂർ: 'എനിക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ മോൾക്ക് വേറെയാരുമില്ല. എന്റെ സുറുമി മോൾക്ക് വേണ്ടിയെനിക്ക് ജീവിക്കണം. രണ്ടര വയസ്സായി അവൾക്ക്. എന്റെ പൊന്നുമോളെ എടുത്തൊന്നു താലോലിക്കാൻ പോലും എനിക്കാകുന്നില്ലല്ലോ റബ്ബേ. അവളുടെ കളിചിരികൾ കണ്ടെനിക്ക് കൊതി തീർന്നിട്ടില്ല" -കണ്ണുകൾ നിറഞ്ഞൊഴുകി നെഞ്ചുപൊട്ടി സഹലമോൾ പറയുന്ന ഈ വാക്കുകൾ കേൾക്കുന്നവരെയും അത്യന്തം വേദനിപ്പികുകയാണ്. സമൂഹ മനസാക്ഷിയോടുള്ള 23 വയസ് മാത്രം പ്രായമുള്ള ഒരു യുവതിയുടെ അപേക്ഷ കൂടിയാണിത്. തന്റെ എല്ലാമെല്ലാമായ മകൾക്ക് വേണ്ടി ജീവിക്കാനുളള വളരെ വലിയ ആഗ്രഹമാണ് ഈ യുവതി പങ്കുവെക്കുന്നത്. രണ്ട് വൃക്കകളും തകരാറിലായി ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന സഹലമോളുടെ ഇപ്പോഴത്തെ ശരീര ഭാരം വെറും 35 കിലോ മാത്രമാണ്. എത്രയും
വേഗം കിഡ്നി മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണിപ്പോൾ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചപ്പാറ പൊന്നമ്പത്ത് നവാസിന്റെയും ഫാത്തിമയുടെയും മകളായ സഹല മോൾ തന്റെ കുഞ്ഞിന് ജന്മം നൽകി അഞ്ച് മാസം പിന്നിട്ടപ്പോൾ മുതൽ വൃക്ക രോഗത്തിെൻറ പിടിയിലാണ്. അന്നു മുതൽ ഡയാലിസിസും ചെയ്തുവരികയാണ്. മാതാപിതാക്കൾ വിവിധ രോഗങ്ങൾ ഉള്ളവർ ആയതിനാൽ അവർക്ക് കിഡ്നി ദാനം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കിഡ്നി സ്വീകരിക്കേണ്ട അവസ്ഥയാണ്. സഹല മോളുടെ ജീവന്റെ വില 35 ലക്ഷം രൂപയാണ്. നന്മ നിറഞ്ഞ മനുഷ്യരുടെ കനിവ് തേടുകയാണ് ഈ യുവതിയും കുടുംബവും. വി.ആർ സുനിൽകുമാർ എം.എൽ.എ. (രക്ഷാധികാരി ),കൊടുങ്ങല്ലുർ സരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ (ചെയ.),ഇ.സി.അശോകൻ (കൺ.), കെ.ജി.മുരളീധരൻ (ട്രഷ.) എന്നിവർ ഭാരവാഹികളായി ചികിത്സ സഹായ സമിതിയും രൂപവത്ക്കരിച്ചിട്ടുണ്ട്.
ഗൂഗിൾ പേ 9497778926,
ഫാത്തിമാ ബീവി. എൻ.പി,
A/C . 0831053000002568,
ഐ.എഫ്.എസ്.ഇ.കോഡ്, SIBL0000831
സൗത്ത് ഇന്ത്യൻ ബാങ്ക്,
കാവിൽ കടവ് ബ്രാഞ്ച്,
ഫോൺ :9497778926, 8590672884.
TCG KDR SAHALAMOLE
സഹലമോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.