സാഹിത്യ അക്കാദമി: താൽക്കാലിക നിയമനത്തിൽ സംവരണം അട്ടിമറിക്കപ്പെടുന്നു
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുേമ്പാൾ അട്ടിമറിക്കപ്പെടുന്നത് സംവരണ മാനദണ്ഡങ്ങളും. 50 ജീവനക്കാരിൽ നാലുപേർ മാത്രമാണ് പട്ടികജാതി-വർഗ വിഭാഗങ്ങളിൽനിന്നുള്ളതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. താൽക്കാലിക ജീവനക്കാരിൽ ദലിത് വിഭാഗത്തിൽനിന്ന് ഒരാൾ മാത്രമാണുള്ളത്.
സ്ഥിരം ജീവനക്കാർക്ക് പുറമെ 15 പേർ ദിവസ വേതനാടിസ്ഥാനത്തിലും 15 പേർ കരാറടിസ്ഥാനത്തിലുമാണ് അക്കാദമിയിൽ ജോലി ചെയ്യുന്നതെന്ന് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് അധികൃതർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് അഞ്ച് ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താൻ അക്കാദമി സാംസ്കാരിക വകുപ്പിന് ശിപാർശ നൽകിയിരുന്നു. സാഹിത്യ അക്കാദമി ജീവനക്കാരുെട നിയമനവും സേവന വ്യവസ്ഥകളും സംബന്ധിച്ച ചട്ടങ്ങളിൽ സംവരണം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശമുണ്ട്.
പിന്നാക്ക സമുദായക്കാർക്കും പട്ടികജാതി-വർഗക്കാർക്കും നിയമാനുസൃത സംവരണ വ്യവസ്ഥ പാലിക്കണമെന്ന് ഇതിൽ ഒന്നാമത്തെ നിബന്ധനയാണ്. എന്നാൽ, ഒഴിവുള്ള പത്ത് തസ്തികകൾ എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക ജീവനക്കാരെ എടുക്കുകയാണ് പതിവ്. ഇത്തരത്തിലെടുത്തവരെ നിർവാഹക സമിതി ശിപാർശകളിൽ സാംസ്കാരിക വകുപ്പ് സ്ഥിരനിയമനമാക്കാറുണ്ട്.
കേന്ദ്ര തൊഴിൽ നിയമമായ കംപൾസറി നോട്ടിഫിക്കേഷൻ വേക്കൻസീസ് ആക്ടിെൻറ (സി.എൻ.വി) പരസ്യലംഘനമാണിത്. മാത്രമല്ല, സാഹിത്യ അക്കാദമി സ്പെഷൽ റൂൾസിൽ അക്കാദമിയിലെ നിയമനം എംേപായ്മെൻറ് എക്സ്ചേഞ്ച് മുഖേനയാകണമെന്ന് നിഷ്കർഷയുമുണ്ട്. എന്നിട്ടും രാഷ്ട്രീയ സമ്മർദത്തിലും മറ്റും സാംസ്കാരിക വകുപ്പിലേക്ക് സ്ഥിരപ്പെടുത്തൽ ശിപാർശകൾ വരുന്നു.
എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് മതിയായ ഉദ്യോഗാർഥികളെ കിട്ടിയില്ലെങ്കിൽ മാത്രമേ പത്രപരസ്യം നൽകി സ്ഥിരം ജീവനക്കാരെ എടുക്കാവൂവെന്നാണ് ചട്ടം. ഇവ കാറ്റിൽ പറത്തിയാണ് ശിപാർശ നിയമനങ്ങൾ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.