മലബാറിെൻറ െഎ.ടി വികസനത്തിന് കുതിേപ്പകി ‘സഹ്യ’ ഉദ്ഘാടനത്തിന്
text_fieldsകോഴിക്കോട്: മലബാറിെൻറ െഎ.ടി വികസനത്തിന് കുതിേപ്പകി കോഴിക്കോട് സൈബർ പാർക്കിലെ ആദ്യകെട്ടിടം ‘സഹ്യ’ ഉദ്ഘാടനത്തിനൊരുങ്ങി. മേയ് 29ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുമെന്ന് സൈബർ പാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2,88,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചു നിലകളിൽ പണിത ‘സഹ്യ’ മലബാറിൽ സർക്കാറിെൻറ കീഴിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഐ.ടി കെട്ടിട സമുച്ചയമാണ്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഒാപറേറ്റിവ് സൊസൈറ്റിയുടെ യു.എൽ സൈബർ പാർക്ക് 24 കമ്പനികളുമായി ഇൗ കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. 2500 ഐ.ടി പ്രഫഷനലുകൾക്ക് ജോലിചെയ്യാനുള്ള സൗകര്യമാണ് കെട്ടിടത്തിൽ ഒരുക്കിയത്. ബേസ്മെൻറ് ഏരിയ പാർക്കിങ്ങിന് ഉപയോഗിക്കും.
ഒന്നാം നിലയിൽ 25 മുതൽ 75 വരെ സിറ്റിങ് സൗകര്യമുള്ള ആറ് യൂനിറ്റുകൾ പ്രവർത്തന യോഗ്യമാക്കിയിട്ടുണ്ട്. പാർക്കിെൻറ അഡ്മിനിസ്േട്രറ്റിവ് ബ്ലോക്കിൽ പ്രവർത്തിച്ചുവന്ന ഓഫൈറ്റ് ടെക്നോളജീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. ഇപ്പോൾ പുതിയ കെട്ടിടത്തിൽ ഓഫൈറ്റ്, വിനാം ഐ.ടി, മിനി മെയിൽസ്റ്റർ തുടങ്ങിയ മൂന്നു കമ്പനികൾ പ്രവർത്തന സജ്ജമായി. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് തുടങ്ങിയവപോലെ കേരളത്തിെൻറ അടുത്ത ഐ.ടി കേന്ദ്രമായി കോഴിക്കോട് സൈബർ പാർക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഋഷികേശ് നായർ പറഞ്ഞു. ഇതിനായി ആദ്യം പുതിയ കെട്ടിടം മുഴുവൻ ഉപയോഗയോഗ്യമാക്കി കമ്പനികൾക്ക് കൈമാറണം. ആദ്യ കെട്ടിടത്തിെൻറ പകുതിയോളം പ്രവർത്തനസജ്ജമായാൽ അടുത്ത കെട്ടിടം പണിയാരംഭിക്കും. രണ്ടാംഘട്ടത്തിെൻറ വികസനത്തിൽ 6000 ചതുരശ്ര അടി സ്ഥലം തുടക്ക കമ്പനികൾക്കായി മാറ്റിവെക്കാനാണ് പദ്ധതി.
വിനോദ ഉപാധികൾ, വൈഫൈ സംവിധാനം തുടങ്ങിയവ ലഭ്യമാകും. മഴെവള്ള സംഭരണം, സൗരോർജ പാനലുകൾ, കൃത്യമായ മാലിന്യ നിർമാർജന സംവിധാനം, 100 ശതമാനം പവർ ബാക്ക്അപ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തനയോഗ്യമാക്കി ഐ.ടി കമ്പനികളെ ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിനകത്തുനിന്നും ഗൾഫ്മേഖലയിൽനിന്നും നിരവധി അന്വേഷണങ്ങൾ എത്തുന്നുണ്ട്. അസോചാം, ഇൻഡിക്കസ് അനാലിറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങൾ കോഴിക്കോടിനെ വരുമാനം, നിക്ഷേപ സൗഹൃദം, താമസയോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന നഗരങ്ങളിൽ ഒന്നായി കണക്കാക്കിയിട്ടുണ്ട്. മാത്രമല്ല, മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങളായ ഐ.ഐ.എം, എൻ.ഐ.ടി, ഐ.ഐ.എസ്.ആർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി തുടങ്ങിയവയും ഐ.ടി മേഖലയുടെ വളർച്ചക്ക് മുതൽക്കൂട്ടാണ്.
ഗൾഫ്, അമേരിക്ക, യുറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യവസായ ബന്ധങ്ങളുള്ള ചെറുകിട കമ്പനികൾ ഇപ്പോൾതന്നെ കോഴിക്കോട് പ്രവർത്തിക്കുന്നുണ്ട്. 40 കമ്പനികളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി മലബാർ മേഖലയിൽ ഇപ്പോൾതന്നെ സജീവമാണ്. മറ്റു വ്യവസായ വാണിജ്യ കേന്ദ്രങ്ങളായ ബംഗളൂരു, ചെന്നൈ, കൊച്ചി, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളുമായുള്ള റോഡ്, റെയിൽ, എയർ കണക്ടിവിറ്റി കോഴിക്കോടിന് ഐ.ടി മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ അനുകൂലാണ്. കണ്ണൂർ വിമാനത്താവള നിർമാണംകൂടി പൂർത്തിയാകുമ്പോഴേക്കും മലബാർ ഇന്ത്യയിലെതന്നെ മികച്ച ഐ.ടി കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രോജക്ട് മാനേജർ കെ. ബാലഗോപാൽ, മാർക്കറ്റിങ് ജനറൽ മാനേജർ സി. നിരീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.