അൽപം നേരത്തേ പറഞ്ഞിരുന്നുവെങ്കിൽ മത്സരിക്കുമായിരുന്നു -കെ. സുധാകരൻ
text_fieldsധർമടത്ത് മത്സരിക്കുമെന്ന പ്രതീക്ഷ നൽകി അവസാനം പിന്മാറിയത് എന്തുകൊണ്ടാണ്?
അൽപം നേരത്തേ പറഞ്ഞിരുന്നുവെങ്കിൽ ധർമടത്ത് യു.ഡി.എഫ് സ്ഥാനാർഥി താൻ തന്നെ ആകുമായിരുന്നു. കെ.പി.സി.സിയും ഹൈകമാൻഡും ആവശ്യപ്പെട്ടിരുന്നു. നേതൃത്വത്തോട് നന്ദിയുണ്ട്. എന്നാൽ, ഹൈകമാൻഡ് നിർദേശം പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ധർമടത്ത് മത്സരിക്കാനുള്ള മുന്നൊരുക്കം നടത്താൻ എനിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇക്കുറി മത്സരം വേണ്ടെന്നുവെച്ചത്. മുന്നൊരുക്കത്തിന് അൽപം സമയം ആവശ്യമുണ്ട്. 2019ൽ ഞാൻ ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ 4000 വോട്ടിെൻറ മാത്രം കുറവാണ് ഉള്ളത്. നന്നായി ശ്രമിച്ചാൽ അട്ടിമറി അസാധ്യമായ ഒന്നല്ല.
മത്സരിക്കാനുള്ള താൽപര്യം ഹൈകമാൻഡ് അംഗീകരിക്കാൻ വൈകിയതിലുള്ള പ്രതിഷേധമാണോ?
അവസാന നിമിഷം ആയതുകൊണ്ടുള്ള പ്രതിഷേധം കൊണ്ടല്ല പിന്മാറുന്നത്. അവസാന നിമിഷം ആയതുകൊണ്ടുള്ള പ്രയാസങ്ങൾ കാരണം. നേതൃത്വത്തിെൻറ തീരുമാനത്തെ ധിക്കരിക്കുന്ന വിഷയമില്ല. എന്നെ മത്സരരംഗത്തുനിന്ന് ഒഴിവാക്കിത്തരണമെന്നാണ് ആവശ്യപ്പെട്ടത്. സത്യത്തിൽ മത്സരിക്കാൻ എനിക്ക് സന്തോഷമുണ്ട്. എന്നാൽ, സന്തോഷത്തിെൻറ അപ്പുറത്ത് തെരഞ്ഞെടുപ്പിെൻറ റിസൽട്ട് ആണ് എെൻറ മുഖ്യവിഷയം.
താങ്കൾ മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് നേതൃത്വം പറഞ്ഞത്?
മത്സരിക്കണമെന്ന ആവശ്യം മുന്നിൽ വന്നപ്പോൾ വിഷയം ജില്ലയിലെ കോൺഗ്രസ് േനതൃത്വവുമായി ചർച്ച ചെയ്തു. കണ്ണൂരിൽ അഞ്ചു സീറ്റുകൾ ജയിക്കുക എന്നതാണ് യു.ഡി.എഫിെൻറ രാഷ്ട്രീയ അജണ്ട. അതു നേടണമെങ്കിൽ എെൻറ സ്വാന്നിധ്യം ഈ മണ്ഡലങ്ങളിൽ സജീവമായി ഉണ്ടാകണം. ഇരിക്കൂറിലെ പ്രശ്നങ്ങൾ തീർക്കേണ്ടതുണ്ട്. ഞാൻ മത്സരിക്കുന്നത് ജില്ലയിലെ കോൺഗ്രസിെൻറ പൊതുതാൽപര്യത്തിന് ഗുണകരമാകില്ലെന്ന വിലയിരുത്തലാണ് പൊതുവിൽ ഉണ്ടായത്.
താങ്കളുടെ പിന്മാറ്റം പ്രവർത്തകരെ നിരാശരാക്കില്ലേ...?
പ്രത്യേക സാഹചര്യത്തിലാണ് ഞാൻ മത്സരിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. എെൻറ സ്ഥാനാർഥിത്വം രണ്ടു ദിവസം മുമ്പ് മാത്രം ഉയർന്നുവന്ന കാര്യമാണ്. ഞാൻ വരുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട്, തെൻറ പിന്മാറ്റം പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ല. പ്രവർത്തകരെ നിരാശരാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പകരം വരുന്ന സി. രഘുനാഥ് യോഗ്യനാണ്. കെ.എസ്.യുവിെൻറ താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്നയാളാണ്. ജനകീയനും ആളുകൾക്ക് നല്ല അഭിപ്രായമുള്ളയാളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.