സജൻ എവിടെയുണ്ട്? മൂന്ന് പതിറ്റാണ്ടായി അമ്മ കാത്തിരിക്കുന്നു
text_fieldsതൊടുപുഴ: ‘‘അവനെയൊന്ന് കാണാൻ ഞാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. അലയാത്ത വഴികളില്ല, ചോദിക്കാത്ത ആളുകളില്ല. ഒരിക്കൽക്കൂടി അവനെയൊന്ന് കണ്ടാൽ മാത്രം മതി...’’ പറഞ്ഞുതീരുമ്പോൾ 70കാരി ഗിരിജയുടെ കണ്ണുകൾ നിറയും. 30 വർഷത്തിനിടെ മകനെയോർത്ത് ആ കണ്ണുകൾ നിറയാത്ത ദിവസങ്ങളില്ല. ഡൽഹിയിൽനിന്ന് കാണാതായ മകൻ സജൻകുമാറിന് വേണ്ടി തൊടുപുഴ മണക്കാട് ചാലിൽ ഗിരിജയുടെ കാത്തിരിപ്പ് മൂന്ന് പതിറ്റാണ്ടോടുക്കുകയാണ്.
ഗിരിജയുടെ ഭര്‍ത്താവ് ചന്ദ്രശേഖരൻ നായർക്ക് പ്രതിരോധ മന്ത്രാലയത്തിലായിരുന്നു ജോലി. ഭർത്താവിനൊപ്പം താമസിക്കാന്‍ മകന് സജനെയും മകള്‍ സ്നേഹയെയും കൂട്ടി ഗിരിജ 90കളിൽ ഡല്‍ഹിയിലെ ആര്.കെ പുരത്തെത്തി. പത്താം ക്ലാസ് പരീക്ഷയിൽ അവന് മാർക്ക് വളരെ കുറവായിരുന്നു.
ഇതേച്ചൊല്ലി പിതാവ് ശകാരിച്ചതില്‍ മനംനൊന്ത് സജന് രാത്രി വീട്ടിൽനിന്ന് ഇറങ്ങിയതാണ്. 1994 ആഗസ്റ്റ് 17നാണ് സംഭവം. ആര്.കെ പുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും സജനെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.