അപവാദ പ്രചാരണം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് സാജന്‍റെ കുടുംബം
text_fieldsകണ്ണൂർ: സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി വ്യവസായി സാജൻ പാറയിലിെ ൻറ ഭാര്യ ബീന. തനിക്കും കുടുംബത്തിനുമെതിരെ പാർട്ടി അപവാദപ്രചാരണം നടത്തുകയാണെന്നു ം ഇത് ഇങ്ങനെ തുടർന്നാൽ സാജൻ പോയ വഴയിൽ മക്കളെയുംകൊണ്ട് പോവുകയല്ലാതെ വഴിയില്ല െന്നും അവർ പറഞ്ഞു. മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വീട്ടിൽ മാധ്യമപ്രവർത്തക രുമായി സംസാരിക്കുകയായിരുന്നു അവർ.
കൺവെൻഷൻ സെൻററിന് അനുമതി വൈകിയതുകൊണ്ട ല്ല സാജൻ ജീവനൊടുക്കിയതെന്നും കുടുംബപ്രശ്നങ്ങളാണ് കാരണമെന്നും ഫോൺവിളി വിവര ങ്ങൾ പൊലീസിന് ലഭിച്ചുവെന്നും പാർട്ടി കേന്ദ്രങ്ങളിൽനിന്ന് പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് ബീനയുടെ പ്രതികരണം. കേസ് വഴിതിരിച്ചുവിടാനാണ് ശ്രമം. മകൾ എനിക് കെതിരെ പറഞ്ഞുവെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. മകൾ ശരിയായ കാര്യങ്ങളാണ് പൊലീസിന് മൊഴി നൽകിയത്. അതിന് വിരുദ്ധമായ കാര്യങ്ങളാണ് കുട്ടികളുടെ മൊഴി എന്നനിലക്ക് പ്രചരിപ്പിക്കപ്പെടുന്നത്.
മാനസികമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ അപവാദങ്ങളാണ് പ്രചാരിപ്പിക്കുന്നത്. ആളുകൾ ഫോൺ വിളിച്ചും മറ്റും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം തന്നെയാണ് ഇപ്പോൾ അപവാദ പ്രചാരണത്തിന് പിന്നിലെന്നും ബീന പറഞ്ഞു. ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കും. കുട്ടികളെ കൊണ്ട് പോലും അപവാദം പ്രചാരിപ്പിക്കുന്നു. കുട്ടികളുടേതെന്ന പേരിൽ വ്യാജമായ മൊഴികളാണ് നൽകുന്നത്.
മരിക്കുന്നതിന് തലേദിവസം വരെ കൺവൻഷൻ സെന്‍ററിന്‍റെ കാര്യം പറഞ്ഞാണ് സാജൻ ആശങ്കപ്പെട്ടത്. വീട്ടിൽ മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ സാജൻ തന്നോടുതന്നെ പറയുമായിരുന്നു. നാട്ടുകാരുടെ പ്രശ്നങ്ങളിൽ പോലും ഇടപെട്ട് പരിഹരിക്കാൻ മുന്നിൽ നിന്നയാളാണ് സാജനെന്നും ബീന പറഞ്ഞു.
സാജൻ ജീവനൊടുക്കിയ ദിവസം വീട്ടിൽ വഴക്ക് ഉണ്ടായിട്ടില്ല. മകൾ അങ്ങനെ മൊഴി നൽകിയിട്ടില്ല. നാട്ടിലാരോടും ചോദിക്കാം. സാജൻ ആരുമായും വഴക്കിടുന്ന പ്രകൃതക്കാരൻ അല്ല. നല്ല സമാധാനത്തോടെയാണ് ഞങ്ങൾ ജീവിച്ചിരുന്നത്. പ്രശ്നങ്ങളുണ്ടായാൽതന്നെ ആത്മഹത്യ ചെയ്യില്ലെന്ന് തനിക്കും കുട്ടികൾക്കും ഉറപ്പാണ്. സാജൻ പുറംരാജ്യം കുറെ കണ്ട വ്യക്തിയാണ്. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പാർട്ടി തന്നെയാണ്. എന്തു പക തീർക്കലാണ് എന്ന് അറിയില്ല. സാജൻ മരിച്ചതിെൻറ വലിയ വിഷമത്തിൽ നിൽക്കുേമ്പാഴാണ് ഞങ്ങളെ മാനസികമായി തകർക്കുന്നത്.
സാജൻ പാർട്ടിയെ വല്ലാതെ സ്നേഹിച്ച വ്യക്തിയായിരുന്നു. കൺവെൻഷൻ സെൻററിന് ലൈസൻസ് കിട്ടാത്ത വിഷമം തന്നെയാണ് ആത്മഹത്യക്ക് കാരണം. എെൻറ പൈസ മുഴുവൻ അവിടെയാണ്. എങ്ങനെ മുന്നോട്ടുപോവുമെന്നൊക്കെ സാജൻ എന്നോട് പറഞ്ഞതാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുേമ്പാൾ ഞങ്ങൾ മാനസികമായി തകർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു കുട്ടികളുമായി താൻ എന്താണ് ചെയ്യുക. ഞങ്ങളെ ഇൗ ഗതിയിലാക്കിയവർ തന്നെയാണ് ഇൗ ദുഷ്പ്രചാരണവും നടത്തുന്നത്. അന്വേഷണം ശരിയായ രീതിയിലാണെന്ന് തോന്നുന്നില്ലെന്നും ബീന തുടർന്നു.
അച്ഛന്‍റെ പേരിലുള്ള സിം കാർഡ് താനാണ് ഉപയോഗിക്കുന്നതെന്ന് സാജന്‍റെ മകൻ പറഞ്ഞു. രാത്രി സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നത് താനാണ്. കൂട്ടുകാർ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാറുണ്ട്. പത്രവാർത്തയിൽ വന്ന കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ലെന്ന് സാജന്‍റെ മകളും പറഞ്ഞു.
സാജൻെറ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിലേക്ക‌് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ കാരണത്തിൻെറ ചുരുളഴിയുന്നതെന്നുമാണ് ദേശാഭിമാനി വാർത്ത നൽകിയത്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ‌്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെ 2400ഓളം തവണ ഈ ഫോണിലേക്ക് കോൾ വന്നു. മൻസൂർ എന്ന ആളാണ് വിളിച്ചത്. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ‌്തുവെന്നും ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായും ഫോൺ കസ‌്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ടെന്നും ഇതിൽ കൂടുതലും മണിക്കൂറുകൾ നീണ്ട കോളുകളായിരുന്നെന്നുമാണ് കണ്ടെത്തൽ. സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചുവത്രെ. രാത്രി 11.10നും വീഡിയോകോള്‍ വന്നതായും ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യചെയ്തതെന്നുമാണ് വാർത്തയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.