അഴിമതി ആരോപണങ്ങൾ നേരിട്ട സജി ബഷീറിനെ കേൽപാം എം.ഡിയായി നിയമിച്ചു
text_fieldsതിരുവനന്തപുരം: മുൻ സിഡ്കോ എം.ഡി സജി ബഷീറിനെ കേൽപാം (KELPALM-Kerala State Palmyrah Products Development and workers’ Welfare Corporation Limited) എം.ഡിയായി സർക്കാർ നിയമിച്ചു. അഴിമതി ആരോപണങ്ങളെയും വിജിലൻസ് അന്വേഷണങ്ങളെയും തുടർന്ന് സർവീസിൽ നിന്നും സർക്കാർ സജി ബഷീറിനെ സർവീസിന് മാറ്റി നിർത്തിയിരുന്നു. തന്നെ സർവീസിൽ തിരികെയെത്തണമെന്ന് സജി ബഷീറിന്റെ ഹരജിയിൽ ഹൈകോടതിയുടെ അനുകൂല വിധി ഉണ്ടായതിനെത്തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
അനധികൃത സ്വത്ത് സമ്പാദനം, മണൽകടത്ത് എന്നിങ്ങനെ നിരവധി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ. ഇയാൾക്കെതിരായ ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് അനുകൂലവിധിയുടെ അടിസ്ഥാനത്തിൽ സജി ബഷീർ വീണ്ടും പൊതുമേഖല സ്ഥാപനത്തിന്റെ മേധാവിയാകുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.