സജി ബഷീറിെൻറ പുനര്‍നിയമന ഉത്തരവ്: പുനഃപരിശോധന ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: സിഡ്‌കോ മുന്‍ മാേനജിങ് ഡയറക്ടർ സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാറിെൻറ പുനഃപരിശോധന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സർക്കാറിെൻറയും എതിർകക്ഷികളുെടയും വാദം വെള്ളിയാഴ്ച പൂർത്തിയാക്കി.
സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് മാറ്റിനിര്‍ത്തിയതിനെതിരെ ഇയാൾ നൽകിയ ഹരജിയിൽ 2016 ആഗസ്റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാറിെൻറ പുനഃപരിശോധന ഹരജി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് സജി ബഷീറെന്നായിരുന്നു സർക്കാറിെൻറ വാദം.
സിംഗിൾ ബെഞ്ച് ഹരജി പരിഗണിക്കുന്ന ഘട്ടത്തിൽ ക്രിമിനൽക്കേസ് സംബന്ധിച്ച വിവരങ്ങൾ ഇയാൾ മറച്ചുവെച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പുനർനിയമിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടർന്ന് സജി നൽകിയ കോടതിയലക്ഷ്യഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.