സജി ബഷീറിനെ പുനർനിയമിക്കണമെന്ന വിധിക്കെതിരെ സര്‍ക്കാറിെൻറ പുനഃപരിശോധന ഹരജി
text_fieldsകൊച്ചി: സിഡ്‌കോ മുന്‍ മാനേജിങ് ഡയറക്ടർ സജി ബഷീറിന് പുനര്‍ നിയമനം നല്‍കണമെന്ന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കി. സാമ്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളെ തുടര്‍ന്ന് സർവിസിൽനിന്ന് മാറ്റിനിര്‍ത്തിയതിനെതിരെ സജി ബഷീർ നൽകിയ ഹരജിയിൽ 2016 ആഗസ്റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഉത്തരവ് പാലിക്കാതിരുന്നതിനെ തുടർന്ന് സജി നൽകിയ കോടതിയലക്ഷ്യ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാറിെൻറ പുനഃപരിശോധന ഹരജി.
വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ചിെൻറ വിധിയെന്ന് സര്‍ക്കാറിെൻറ ഹരജിയിൽ പറയുന്നു.സിഡ്‌കോയിലെ നിയമനം നടത്തുന്നത് ഗവര്‍ണറാണ്. എം.ഡിയായി തുടരണമോയെന്ന കാര്യവും ഗവര്‍ണറാണ് തീരുമാനിക്കുന്നത്. സ്ഥാനത്ത് തുടരണമെന്ന് അവകാശപ്പെടാന്‍ സജി ബഷീറിന് അവകാശമില്ല. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ഇയാളെ അധികാര സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താത്തപക്ഷം പൊതുതാല്‍പര്യം സംരക്ഷിക്കാനാവില്ല.
സിഡ്‌കോയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുള്ളതാണ്. പുനഃപരിശോധന ഹരജി തീര്‍പ്പാവുന്നതുവരെ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. സിഡ്‌കോയിലോ സര്‍ക്കാറിന് കീഴിലെ മറ്റേതെങ്കിലും സ്ഥാപനത്തിലോ നിയമനം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.