സജി ബഷീറിനെ സി ആപ്റ്റിൽ നിയമനം നൽകുന്നത് പരിഗണിക്കണം- ഹൈകോടതി
text_fieldsകൊച്ചി: സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിനെ ഒാഡിയോ വിഷ്വൽ ആൻഡ് റിപോഗ്രാഫിക് സെൻററിൽ (കെ.എസ്.എ.വി.ആർ.സി) തിരികെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് ഹൈകോടതി. കെ.എസ്.എ.വി.ആർ.സിയുടെ ഇപ്പോഴത്തെ സ്ഥാപനമായ കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങിൽ (സി ആപ്റ്റ്) നിയമനം ആവശ്യപ്പെട്ട് സജി ബഷീർ നൽകിയ അപേക്ഷ രണ്ടു മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സിംഗിൾബെഞ്ച് ഉത്തരവ്.
സജി ബഷീറിെൻറ ഭാഗത്തുനിന്ന് സ്വഭാവദൂഷ്യമോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഉചിത നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് സിഡ്‌കോ എം.ഡി സ്ഥാനത്തുനിന്ന് നീക്കം ചെയ്തെങ്കിലും ആ സ്ഥാനത്ത് തിരികെ നിയമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സജി ബഷീർ നൽകിയ ഹരജിയിലാണ് ഉത്തരവ്. സിഡ്‌കോ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
സിഡ്‌കോ അഴിമതിയുമായി ബന്ധപ്പെട്ട് സർവിസിൽനിന്ന് മാറ്റിനിർത്തിയ സജിക്ക് പുനര്‍ നിയമനം നല്‍കണമെന്ന് നേരേത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നൽകിയ പുനഃപരിശോധന ഹരജി നേരേത്ത തള്ളുകയും നിയമനം നൽകാത്തതിനെതിരെ സജി നൽകിയ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.