Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സജി ചെറിയാനും കെ.ടി....

‘സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ടുവാണ് ഉപയോഗിക്കുന്നത്’: രൂക്ഷ വിമർശനവുമായി​ കെ.സി.ബി.സി

text_fields
bookmark_border
saji cherian, KT Jaleel, kcbc
cancel

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കാത്തലിക്​ ബിഷപ്സ്​ കൗൺസിൽ (കെ.സി.ബി.സി)​. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തത് രാഷ്ട്രീയ വിഷയമായി കാണേണ്ടെന്നും കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞു.

സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ടുവാണ് ഉപയോഗിക്കുന്നത്​. വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാരെന്ന്​ അപഹസിക്കുന്നത് ഒരു മന്ത്രിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ചിന്തിക്കണം. ഉന്നത സ്ഥാനത്തിരിക്കുന്നയാൾ ഔന്നത്യത്തിന് യോജിച്ച വിധമാകണം പ്രതികരിക്കേണ്ടത്​.

കെ.സി.ബി.സി നടത്തിയ ക്രിസ്മസ് വിരുന്നിനെക്കുറിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ പ്രസ്താവന നടത്തിയിരുന്നു. ഈ പാര്‍ട്ടിയിലെ നേതാക്കൾ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. ഇത്തരക്കാരിൽ നിന്ന്​ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. കേരളത്തിന്‍റെ സംസ്‌കാരത്തിന് യോജിച്ചവിധം മാന്യമായി വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അത്തരം വിമര്‍ശനങ്ങളാണ് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്നുണ്ടാകേണ്ട​തെന്നും ഫാ. ജേക്കബ്​ പാലക്കാപ്പള്ളി കൂട്ടിച്ചേർത്തു.

ചില ബിഷപ്പുമാർക്ക് ബി.ജെ.പി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നെന്നും മറ്റുമായിരുന്നു ആലപ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ്​ ഉദ്​ഘാടനച്ചടങ്ങിൽ സജി ചെറിയാന്‍റെ പ്രസംഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCBCKT JaleelSaji Cherian
News Summary - Saji Cherian and K.T. Jaleel also uses the same vocabulary; K.C.B.C with severe criticism
Next Story