നവകേരള സദസ് നവകേരളത്തിന് ശക്തമായ അടിത്തറയെന്ന് സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: നവകേരള സൃഷ്ടിക്ക് ശക്തമായ അടിത്തറയാണ് നവകേരള സദസെന്ന് മന്ത്രി സജി ചെറിയാൻ. പെരുമ്പാവൂർ മണ്ഡലതല നവ കേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നാടിന്റെ ഭാവി വികസനത്തിനുള്ള ചർച്ചയാണ് ഓരോ മണ്ഡലങ്ങളിലെയും നവകേരള സദസിൽ നടക്കുന്നത്. കേന്ദ്ര സർക്കാർ വികസന വിരുദ്ധ നടപടികളിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലും വൻ വികസന പുരോഗതിയിലേക്ക് സംസ്ഥാനത്തെ നയിക്കാൻ സർക്കാരിനായി.
രാഷ്ട്രീയ ഭേദമന്യേ എല്ലാ മണ്ഡലങ്ങളിലും ഒരുപോലെയുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നതിന്റെ തെളിവാണ് പെരുമ്പാവൂരിലെ ഈ സദസിൽ നിറഞ്ഞുനിൽക്കുന്ന ജനക്കൂട്ടം. വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് പെരുമ്പാവൂർ സാക്ഷ്യം വഹിച്ചത്. നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങളും ജനകീയ സർക്കാരിനൊപ്പം പങ്കാളികളാവുകയാണ് നവ കേരളത്തിലൂടെയെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.