Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജി ചെറിയാന്‍റെ വിവാദ...

സജി ചെറിയാന്‍റെ വിവാദ പ്രസംഗം: കേസ്​ ഡയറി ഹാജരാക്കാൻ കൂടുതൽ സമയം തേടി

text_fields
bookmark_border
Saji Cherian, controversial speech
cancel

കൊ​ച്ചി: ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍ശ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം തേ​ടി. ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കും​വി​ധം 2022 ജൂ​ലൈ മൂ​ന്നി​ന് മ​ന്ത്രി പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​സം​ഗി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച്​ പൊ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു നോ​യ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത്.

കേ​സ്​ ഡ​യ​റി ഹാ​ജ​രാ​ക്കാ​നും പ്ര​സം​ഗം കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​തെ അ​ന്വേ​ഷ​ണ​സം​ഘം അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ങ്ങ​നെ​യെ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സ​ർ​ക്കാ​റി​ന്​ ഒ​രാ​ഴ്ച​കൂ​ടി അ​നു​വ​ദി​ച്ച ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്, ഒ​ക്ടോ​ബ​ര്‍ 30ന് ​ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstitutionControversial speechSaji Cherian
News Summary - Saji Cherian's Controversial Speech: More time sought to present case diary
Next Story