സജി ചെറിയാന്റെ രാജി: സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്ന് സീതാറാം യെച്ചൂരി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാനം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. രാജിയില്ലെന്ന് മന്ത്രി പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും യെച്ചൂരി പ്രതികരിച്ചു. വിവാദവിഷയം ചർച്ചചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെയും ചേരുന്നുണ്ട്. യോഗത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വിവരം.
വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്തെ ഓഫിസിലെത്തിയിരുന്നു. വൈകീട്ടു നടക്കുന്ന മന്ത്രിസഭ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഭരണഘടന വിവാദത്തിൽ രാജിവെക്കില്ലെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. മന്ത്രിയുടെ രാജിക്കാര്യത്തിൽ ഉറപ്പുപറയാനായിട്ടില്ലെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദന്റെ പ്രതികരണം. വിവാദ പ്രസ്താവനക്കെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.