ദേശീയപാത വിവാദം: എ.എം ആരിഫിനെ തള്ളി സജി ചെറിയാൻ
text_fieldsആലപ്പുഴ: അരൂർ-ചേർത്തല ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണെമന്ന എ.എം. ആരിഫ് എം.പിയുടെ ആവശ്യം തള്ളി മന്ത്രി സജി ചെറിയാൻ. എം.പിയുടെ കത്തിെൻറ മേൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ആരിഫ് നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ അന്നത്തെ മന്ത്രിയായിരുന്ന ജി. സുധാകരൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആരിഫും മന്ത്രിയും അവരുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്നത്തെ വകുപ്പിനെക്കുറിച്ച പരാതിയല്ലെന്നാണ് ആരിഫ് പറയുന്നത്.
തുറവൂർ ഭാഗത്ത് വെള്ളക്കെട്ടിെൻറ ഭാഗമായി പോരായ്മയുണ്ടെന്ന് അന്നത്തെ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എം.പി കത്ത് നൽകിയതുകൊണ്ട് മാത്രം വിജിലൻസ് അന്വേഷണം നടക്കില്ല. അക്കാര്യം സർക്കാറാണ് തീരുമാനിക്കുന്നത്. ആരിഫ് പാർട്ടി നേതാവ് എന്ന നിലയിൽ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരിശോധിക്കും. റോഡ് നവീകരണമെന്നതാണ് ആവശ്യമെങ്കിൽ സർക്കാർതലത്തിൽ ആലോചിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന ആരിഫിെൻറ കത്ത് മുൻ മന്ത്രികൂടിയായ ജി. സുധാകരനെ പ്രതിരോധത്തിലാക്കിയിരുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഇത്തരം വീഴ്ചയടക്കം എല്ലാകാര്യങ്ങളും അന്വേഷിച്ച് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഇടത് എം.പിയുടെ കത്തിനെ പിന്തുണക്കില്ലെന്ന പാർട്ടി നിലപാടാണ് സംസ്ഥാന നേതാവുകൂടിയായ സജി ചെറിയാൻ വ്യക്തമാക്കിയത്. ഒന്നാം പിണറായി സർക്കാർ നടത്തിയ നിർമാണത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് പോയാൽ അക്കാലത്തെ പൊതുമരാമത്ത് വകുപ്പിെൻറ നിർമാണങ്ങളടക്കം സംശയത്തിെൻറ നിഴലിലാകുമെന്ന ആശങ്കയും പാർട്ടിക്കുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.