'പ്രവചനസിംഹ'മായി സജി മാത്യു
text_fieldsകൊച്ചി: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പുഫലം വോട്ടെടുപ്പിനുമുമ്പേ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായി സജി മാത്യു. എൽ.ഡി.എഫ് -99, യു.ഡി.എഫ് -41, ബി.ജെ.പി / മറ്റുള്ളവർ -പൂജ്യം എന്ന ഇദ്ദേഹത്തിെൻറ പ്രവചനമാണ് അച്ചട്ടായത്. തെരഞ്ഞെടുപ്പിെൻറ തലേന്നാളായ ഏപ്രിൽ അഞ്ചിന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിരീക്ഷണം പങ്കുവെച്ചത്.
ഇതിനുതാഴെ നിരവധി പേർ പരിഹാസവും വെല്ലുവിളിയുമായി എത്തി. എന്നാൽ, ഞായറാഴ്ച തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഇടതു-വലത് ഭേദമന്യേ എല്ലാവരും ഇദ്ദേഹത്തിെൻറ പോസ്റ്റിനുകീഴെ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. പ്രവചനസിംഹം എന്നാണ് സജി മാത്യുവിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ സജി മാത്യു അധ്യാപകനും ഇടത് സഹയാത്രികനുമാണ്. തെരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ 'ഇടതുതരംഗം ഉണ്ടായി. അത് തിരിച്ചറിയാൻ പലപ്പോഴും പലർക്കും കഴിയാെതപോകും. അങ്ങനെയാണ് 99 എൽ.ഡി.എഫ്, 41 യു.ഡി.എഫ്, പൂജ്യം ബി.ജെ.പി ആയതെ'ന്ന് അദ്ദേഹംകുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.