സാജിദിെൻറ മരണം: പ്രതികളെന്ന് സംശയിക്കുന്നവർ ഒളിവിൽ പിതാവിെൻറ മൊഴിയെടുത്തു
text_fieldsകോട്ടക്കൽ: സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മരിച്ച കുറ്റിപ്പാല പൂഴിത്തറ മുഹമ്മദ് സാജിദിെൻറ പിതാവ് മുസ്തഫയുടെ മൊഴി തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കർ രേഖപ്പെടുത്തി. പണിക്കർപടിയിലെ വീട്ടിൽ ഞായറാഴ്ച രാവിലെ പത്തോടെയെത്തിയ ഉദ്യോഗസ്ഥർ വിശദമായ വിവരങ്ങൾ കുടുംബത്തിൽനിന്ന് ശേഖരിച്ചു. അഞ്ചിലധികം പേരുടെ വിവരങ്ങൾ കൈമാറിയതായാണ് സൂചന. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതായി ഡിവൈ.എസ്.പി ബിജു ഭാസ്കർ പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവർ ഒളിവിലാണ്.
സാജിദ് എങ്ങനെ സംഭവസ്ഥലത്ത് എത്തിയെന്നതും മറ്റുള്ളവരുടെ ഇടപെടലും അന്വേഷിക്കും. പിതാവിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. പ്രേരണകുറ്റമാണ് കേസിൽ ചുമത്തുക.
യുവജന കമീഷന് കേസെടുത്തു
മലപ്പുറം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചതിലും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിലും മനംനൊന്ത് ക്ലാരി പണിക്കര്‍പ്പടി പൂഴിത്തറ മുഹമ്മദ് സാജിദ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന യുവജന കമീഷന് സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമീഷൻ മലപ്പുറം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. കമീഷന് അംഗം പി.കെ. അബ്ദുല്ല നവാസ് സാജിദിെൻറ കുടുംബത്തെ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.