നിറമിഴികളുമായി സകരിയ്യ ജയിലിലേക്ക് മടങ്ങി
text_fieldsപരപ്പനങ്ങാടി: എട്ടുവർഷം നീണ്ട വിചാരണ തടവിനിടെ സഹോദരെൻറ അന്ത്യയാത്രക്കെത്തിയ പരപ്പനങ്ങാടി സ്വദേശി സകരിയ്യ ബംഗളൂരുവിലേക്ക് മടങ്ങി. ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ച സഹോദരൻ മുഹമ്മദ് ശരീഫിെൻറ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കർണാടക പൊലീസ് സംഘത്തോടൊപ്പം സകരിയ്യ ശനിയാഴ്ച ഉച്ചയോടെ ജയിലിലേക്ക് തിരിച്ചുപോയത്.
ഉമ്മ ബിയ്യുമ്മയും ബന്ധുക്കളും ഫ്രീ സകരിയ്യ ആക്ഷൻ ഫോറം ഭാരവാഹികളായ അശ്റഫ് ശിഫ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ, വാർഡ് കൗൺസിലർ സെയ്തലവി കടവത്ത്, പി.ടി. റഹീം, മുജീബ് അങ്ങാടി, ശുഹൈബ് കോണിയത്ത് പി.കെ. അബൂബക്കർ ഹാജി, സമീർ കോണിയത്ത് തുടങ്ങിയവരും ചേർന്ന് യാത്രയാക്കി. സഹോദരെൻറ ഖബറിടത്തിൽ പ്രാർഥന നടത്തിയ ശേഷമായിരുന്നു തിരിച്ചുപോക്ക്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, തുടങ്ങിയവർ സകരിയ്യയുടെ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.