കത്തോലിക്ക സഭയുടെ ശബ്ദമാവാൻ ‘ഷെക്കീന’ വരുന്നു
text_fieldsതൃശൂർ: കത്തോലിക്ക സഭയുടെ നിയന്ത്രണത്തിൽ 24 മണിക്കൂർ വാർത്ത ചാനൽ വരുന്നു. തൃശൂർ ആസ്ഥാനമായ ചാനലിെൻറ എം.ഡിയും ചെയർമാനും സുവിശേഷ പ്രഘോഷകൻ സന്തോഷ് കരുമത്രയാണ്. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് മുഖ്യ രക്ഷാധികാരി.
ഓഫിസ് കഴിഞ്ഞ ഏപ്രിലിൽ തൃശൂർ നഗരത്തിനോട് ചേർന്ന് മുടിക്കോട് താളിക്കോട് ആരംഭിച്ചിരുന്നു. സെപ്റ്റംബർ എട്ടിന് സംപ്രേഷണം ആരംഭിക്കാനാണ് ആലോചന. തൃശൂർ അതിരൂപതയുടെ നിയന്ത്രണത്തിൽ നിരവധി പേരിൽ നിന്ന് ഓഹരി സമാഹരിച്ച് ആരംഭിച്ച ജീവൻ ടി.വി ഒടുവിൽ കൈവിട്ടു പോയി. പിന്നീട് സ്ഥലവിവാദം, അധികാരതർക്കം, ലൈംഗികാതിക്രമം തുടങ്ങി സഭാ നേതൃത്വം കടുത്ത പ്രതിസന്ധിയിലായതോടെയാണ് മറ്റൊരു ചാനലിനെ കുറിച്ച് ആലോചിച്ചത്.
ബിഷപ് മാർ റാഫേൽ തട്ടിൽ, പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറോനിയൂസ് (സീറോ മലങ്കര), ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ (ലാറ്റിൻ) എന്നിവരാണ് ചാനലിെൻറ രക്ഷാധികാരികൾ. ഹീബ്രു ഭാഷയിലുള്ള ഷെക്കീന എന്ന വാക്കിന് ദൈവസാന്നിധ്യം എന്നാണ് അർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.