സി.പി.എം നേതാവ് സക്കീർ ഹുസൈൻ റിമാൻഡിൽ
text_fieldsകൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിൽ കീഴടങ്ങിയ സക്കീർ ഹുസൈൻ റിമാൻഡിൽ. ഡിസംബർ ഒന്നുവരെയാണ് റിമാൻഡ് ചെയ്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് സക്കീറിനെ കോടതിയിൽ എത്തിച്ചത്. ജാമ്യം നൽകുന്ന കാര്യം ഇന്നു തന്നെ പരിഗണിക്കണമെന്ന് ഹൈകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
സക്കീറിനെ കസ്റ്റഡി ആവശ്യെപ്പടാൻ കഴിയില്ലെന്നാണ് പൊലീസിന് ലഭിച്ച നിയേമാപദേശം. സക്കീർ ഹുസൈൻ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചി പൊലീസ് കമ്മീഷണർ ഒാഫീസിലെത്തി കീഴടങ്ങിയത്. മാധ്യമങ്ങളെ വെട്ടിച്ച് കാർ പാർക്കിങ്ങ് ഏരിയയിലൂടെ രഹസ്യമായാണ് ഒാഫീസിനകത്ത് കടന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ഒക്ടോബർ 26നാണ് കേസെടുത്തത്. 22 ദിവസമായി ഒളിവിലായിരുന്നു. സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് സക്കീർ ഹുസൈൻ. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാൻഡിലാണ്. നാലാം പ്രതി ഷീല തോമസിനെതിരെ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. ഒളിവിലായിരുന്ന സക്കീർ ഏരിയ കമ്മിറ്റി ഒാഫീസിലെത്തിയത് വിവാദമായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.