തട്ടിക്കൊണ്ടുപോകല്‍ കേസ്: സക്കീറിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയും സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതിക്കെതിരായ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ ശരിയാണെന്ന് രേഖകളില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം സംബന്ധിച്ച് പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതുകൊണ്ട് മാത്രം അത് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അര്‍ഹതയാവില്ല. മുന്‍കൂര്‍ ജാമ്യം അനുവദിക്കല്‍ കോടതിയുടെ വിവേചനാധികാരമാണ്. പ്രതിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതോ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതാനാവില്ളെന്നും കോടതി ചൂണ്ടിക്കാട്ടി.
2015 ജൂണ്‍ 10ന് ഒന്നാം പ്രതി സക്കീര്‍ ഹുസൈനും മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് പരാതിക്കാരനായ ജൂബി പൗലോസിനെ കൈകാര്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയത്. ഇതിന്‍െറ തുടര്‍ച്ചയായി രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് 11ാം തീയതി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി സി.പി.എം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലത്തെിക്കുകയും ഇവിടെ വെച്ച് ഒന്നാം പ്രതി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവെക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ പ്രധാനമായും ആരോപിച്ചിരിക്കുന്നത്. പരാതിക്കാരനും നാലാം പ്രതിയും തമ്മില്‍ ബിസിനസ് പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
ഒടുവില്‍ പരാതിക്കാരന്‍ കോടതിയില്‍ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. ഇതത്തേുടര്‍ന്ന് നാലാം പ്രതി നിയമവിരുദ്ധ നടപടിയിലൂടെ പരാതിക്കാരനെ കൈകാര്യം ചെയ്യാന്‍ ഒന്നാം പ്രതിയെ ചുമതലപ്പെടുത്തിയത്. ഇതിന്‍െറ തുടര്‍ച്ചയായിട്ടായിരുന്നു തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും. എന്നാല്‍, ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ കേസ് രമ്യമായി ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചതെന്നായിരുന്നു സക്കീര്‍ ഹുസൈന്‍െറ വാദം. എന്നാല്‍, സാഹചര്യത്തെളിവുകളും കേസ് രേഖകളും പരിശോധിക്കുമ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.