സാക്ഷരതാ പ്രേരക്മാർക്ക് വേതനമില്ല
text_fieldsനന്മണ്ട: ലോക സാക്ഷരത ദിനം ആഘോഷിക്കുമ്പോഴും അവഗണനയിൽ കഴിയുകയാണ് പ്രേരക്മാരും നോഡൽ പ്രേരക്മാരും. മതിയായ വേതനം പോലും ലഭിക്കാത്ത ഇവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ല. അഞ്ചുമാസത്തെ വേതനമാണ് ഇവർക്ക് കിട്ടാനുണ്ടായിരുന്നത്. ഇതിൽ രണ്ടുമാസത്തേത് ഒാണസമയത്ത് ലഭിച്ചു.
ബാക്കി മൂന്നുമാസത്തേത് ഇപ്പോഴും കുടിശ്ശികയാണ്. നേരത്തേ പ്രേരക്മാർക്ക് 12,000 രൂപയും നോഡൽ പ്രേരക്മാർക്ക് 15,000 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ടാർഗറ്റ് സമ്പ്രദായം വന്നതോടെ പ്രേരക്മാർക്ക് ഓണറേറിയത്തിനു പകരം ദിവസവേതനമായി.
നാല്, ഏഴ്,10, പ്ലസ് ടു പഠിതാക്കളായി 100 പേർ ഉണ്ടാവണമെന്ന നിലപാടാണ് പ്രേരക്മാർക്ക് വിനയായത്. 100 പേരെ കണ്ടെത്തുക അപ്രായോഗികമാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സാക്ഷരത േപ്രാജക്ടിൽ ജില്ല ഓഫിസിലുള്ളവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുെന്നന്നും ഇതു ശരിയല്ലെന്നും ഇവർ ആരോപിക്കുന്നു.
ഒരു വിഭാഗത്തെ മാത്രം സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്നും അധികൃതർ പിന്തിരിയണമെന്നും പ്രേരക്മാർ ആവശ്യപ്പെടുന്നു. ടാർഗറ്റ് സമ്പ്രദായം ഒഴിവാക്കി നേരത്തേ നിശ്ചയിച്ച വേതനം തുടർന്നാലേ മുന്നോട്ടു പോവാൻ കഴിയുകയുള്ളൂവെന്നും പലരും മറ്റൊരു സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞവരാണെന്നുമാണ് പ്രേരക്മാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.