സാക്ഷരത പ്രേരക്മാർ കടുത്ത പ്രതിസന്ധിയിൽ
text_fieldsകോട്ടയം: സംസ്ഥാന സാക്ഷരത മിഷന് കീഴിലെ സാക്ഷരത പ്രേരക്മാർ കടുത്ത പ്രതിസന്ധിയിൽ. ധനവകുപ്പ് ഇറക്കിയ മിനിമം വേതന ഉത്തരവിൽ സാക്ഷരത പ്രേരക്മാരുടെ സമാന തസ്തികയായ ലിറ്ററസി ടീച്ചർമാർക്ക് അനുവദിച്ച മിനിമം വേതനം 24,040 രൂപയാണ്.
എന്നാൽ, ൈകയിൽ കിട്ടുന്നതാകട്ടെ 12,000 രൂപയും. ശനിയും ഞായറും പിന്നെ പൊതുഅവധി ദിവസങ്ങളിലെയും വേതനം കുറവുചെയ്യും. തുച്ഛമായ ഈ തുക കൈയിൽ കിട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്. സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യത വരെയുള്ള കോഴ്സുകളിൽ എല്ലാ വർഷവും കുറഞ്ഞത് 100 പഠിതാക്കളെ ചേർക്കണം. ജോലിസമയത്തെ ക്രമീകരണമാണ് മറ്റൊരു പ്രശ്നം.
രാവിലെ 11 മുതൽ മൂന്നുവരെ വിദ്യാകേന്ദ്രത്തിലും തുടർന്ന് ഫീൽഡ് വർക്കുമാണ് ചെയ്യേണ്ടത്. ഒരു പ്രേരകിന് 10 വാർഡുകളുടെ വരെ ചുമതല വഹിക്കേണ്ട അവസ്ഥയാണ്. മലയോരമേഖലകളിൽ 13 മുതൽ 20 കിലോമീറ്റർ വീതം ഒരു ദിവസം സഞ്ചരിക്കേണ്ടി വരും. സാക്ഷരതയും നാലാംതരവും പഠിപ്പിക്കുന്ന പ്രേരക്മാർക്കാണ് ഈ അവസ്ഥ. പല പഞ്ചായത്തിലും പ്രേരക്മാർ ഇല്ല. ഒന്നിൽക്കൂടുതൽ പ്രേരക്മാരുള്ള പഞ്ചായത്തുകളിൽനിന്ന് പുനർവിന്യസിക്കാനാണ് ഉത്തരവിട്ടത്. ഇതും ജോലിഭാരം കൂട്ടുന്നു.
പുതിയ ഉത്തരവ് പ്രകാരം ഓരോ മാസവും നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടും ഫോട്ടോയും അടക്കം 1000 രൂപ ചെലവ് വരും. യാത്രക്കൂലിയും െചലവും കഴിഞ്ഞ് കൈയിൽ കിട്ടുന്നത് നിസ്സാര തുകയാണ്.
സാക്ഷരത മിഷനിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന രണ്ടായിരത്തോളം പ്രേരക്മാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കൂടുതൽ പേരും 50 വയസ്സ് പിന്നിട്ടവരും. ഉന്നത ബിരുദധാരികളും ഏറെയുണ്ട്.
അധ്യാപനവുമായി പുലബന്ധം ഇല്ലെങ്കിലും സീനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ കാറ്റഗറിയിൽപെടുത്തി 14 ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്കും 36 അസി. ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്കും ധനവകുപ്പ് അനുവദിക്കുന്നത് വൻ ശമ്പളമാണ്. ജില്ല പ്രോജക്ട് കോഓഡിനേറ്റർക്ക് 42,305 രൂപയും അസി. ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്ക് 34,605 രൂപയുമാണ് വേതനം. അതും ഹയർ സെക്കൻഡറി സീനിയർ അധ്യാപകരുടെ കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തി.
സാക്ഷരത മിഷൻ നടത്തുന്ന 10, ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾ പഠിപ്പിക്കുന്നത് ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.