ദാഹിക്കുന്ന പൊലീസുകാരെ, സലാമുണ്ട്
text_fields
ഈങ്ങാപ്പുഴ: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാപ്പകലില്ലാതെ കർമനിരതരായ പൊലീസുകാർ ക്കും ആരോഗ്യ പ്രവർത്തകർക്കും കൈത്താങ്ങാവുകയാണ് പുറ്റംകുന്ന് സലാമിെൻറ സേവനം. പൊരി വെയിലത്ത് ദേശീയപാതയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും ഗൃഹനിരീക്ഷണത്തിലുള്ളവരുടേതടക്കം ആരോഗ്യ പ്രശ്നങ്ങൾ അന്വേഷിച്ച് നിതാന്ത ജാഗ്രത പുലർത്തുന്ന ആരോഗ്യ പ്രവർത്തകർക്കും ദാഹജലവും ലഘുഭക്ഷണവും എത്തിച്ചുനൽകുകയാണ് ഈങ്ങാപ്പുഴയിലെ ആക്രിക്കച്ചവടക്കാരനായ സലാം.
ദേശീയപാതയിൽ ഈങ്ങാപ്പുഴ മുതൽ ലക്കിടി വരെയാണ് സലാമിെൻറ സേവനം. ഹോട്ടലുകളും കൂൾബാറുകളും അടച്ചതോടെ ദാഹജലം പോലും ലഭ്യമല്ലാത്ത അവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ചായ, തരിപ്പായസം, വത്തക്ക ജൂസ്, കരിങ്ങാലി വെള്ളം, ചെറുകടികൾ എന്നിവയാണ് നൽകുന്നത്. രാവിലെ 10.30ഒാടെ തെൻറ കാറിെൻറ ഡിക്കിയിൽ ഇവയെല്ലാം സജ്ജമാക്കിയിറങ്ങും. രാത്രി ഏഴോടെ വീട്ടിലേക്ക് മടക്കം. നോമ്പ് ആരംഭിക്കുന്നതുവരെ ഈ സേവനം തുടരുമെന്ന് സലാം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.