ഗതാഗത മന്ത്രി ഇടപെട്ടു; ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം പിടിക്കില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു. ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം നടന്നത്.
കെ.എസ്.ആർ.ടി.സി സി.എം.ഡിയാണ് ശമ്പളം പിടിക്കണമെന്ന ഉത്തരവിറക്കിയത്. തുടർന്ന് ഗതാഗതമന്ത്രി ഇടപെടുകയായിരുന്നു. ശമ്പളം കൃത്യമായി ലഭിക്കാത്ത ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. സെപ്റ്റംബറിലെ ശമ്പളം മുതൽ തുക ഗഡുക്കളായി പിടിക്കാനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.