സാലറി ചലഞ്ച്: നിർബന്ധിത ശമ്പളപ്പിരിവ് പിടിച്ചുപറി -ഹൈകോടതി
text_fieldsെകാച്ചി: പ്രളയ ദുരിതാശ്വാസത്തിന് ശമ്പളം നിർബന്ധപൂർവം ഇൗടാക്കുന്നതിനെതിരെ ഹൈകോടതി. സ്വമേധയാ നൽകേണ്ട സംഭാവന നിർബന്ധപൂർവം ഇൗടാക്കാൻ ശ്രമിക്കുന്നത് പിടിച്ചുപറിയാകുമെന്ന് കോടതി വ്യക്തമാക്കി. ഒരു ദിവസത്തെ ശമ്പളം പോലും ജീവനക്കാരിൽനിന്ന് നിർബന്ധിച്ച് പിരിച്ചെടുക്കാൻ നിയമപരമായി സർക്കാറിന് അവകാശമില്ല. അത് പരിഹാര മാർഗവുമല്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ക്ഷേത്ര പുനരുദ്ധാരണത്തിനുമായി ശമ്പളത്തിൽനിന്നും ഉത്സവബത്തയിൽനിന്നും പണം പിടിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ ഉത്തരവ് ചോദ്യം ചെയ്ത് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സംസ്ഥാനത്തിെൻറ പുനർനിർമാണത്തിന് ഒരു മാസത്തെ ശമ്പളം നൽകണമെന്ന അഭ്യർഥന നടത്തുക മാത്രമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, ഇത്തരമൊരു തീരുമാനത്തിെൻറ മഹത്ത്വം മനസ്സിലാക്കാതെ അതിന് വിരുദ്ധമായ രീതിയിലാണ് ചില ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത്. ഒരു മാസത്തെ ശമ്പളം നിർബന്ധപൂർവം ഇൗടാക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് എങ്ങനെ ഉത്തരവിറക്കാൻ കഴിയും? നിയമ സെക്രട്ടറിയുമായി സാധുത ചർച്ച ചെയ്താണോ ഇത്തരം ഉത്തരവുകൾ ഇറക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
മലബാർ ദേവസ്വത്തിന് കീഴിലുള്ള േക്ഷത്രങ്ങളിൽനിന്ന് നിശ്ചിത തുക വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ഉത്തരവ് കഴിഞ്ഞയാഴ്ച കോടതി സ്റ്റേ ചെയ്തിരുന്നു. നിർബന്ധപൂർവം ദുരിതാശ്വാസ നിധിയിലേക്ക് പണം ഇൗടാക്കുന്നത് പിടിച്ചുപറിയാകുമെന്ന് സ്റ്റേ ഉത്തരവിൽ പരാമർശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
നിർബന്ധ പിരിവിന് ശ്രമിക്കുന്നത് സ്വമേധയായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സാമ്പത്തിക സഹായങ്ങളെയും പിന്നോട്ടടിക്കും. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് സർക്കാർ ഉത്തരവിെൻറ പേരിലെന്ന് കാണിച്ച് ദേവസ്വം ബോർഡ് പുറത്തിറക്കിയ ശമ്പളം പിടിച്ചെടുക്കൽ ഉത്തരവ്. 50,000 രൂപ ശമ്പളമുണ്ടായിട്ടും കിഴിവുകൾ കഴിഞ്ഞ് 2000 രൂപ പോലും വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത ഒേട്ടറെ ഉദ്യോഗസ്ഥരുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ജീവനക്കാരുമുണ്ട്. ഇത്തരം അവസ്ഥയിലുള്ളവർ പോലും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കുമെന്നും തുടർ നടപടി അറിയിക്കാമെന്നും ദേവസ്വംബോർഡ് അറിയിച്ചതിനെ തുടർന്ന് ഹരജി സെപ്്റ്റംബർ 19ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.