ശമ്പളവും പെൻഷനും ഒാണത്തിനു മുമ്പ്, ബോണസ് പരിധി ഉയർത്തി
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസ് പരിധി ഉയർത്താനും ഇൗ മാസത്തെ ശമ്പളവും പെൻഷനും ഒാണത്തിനു മുമ്പ് വിതരണം ചെയ്യാനും ധനവകുപ്പ് തീരുമാനിച്ചു. ബോണസ് പരിധി 24,000 രൂപയിൽനിന്ന് 26,000 രൂപയായി (മൊത്തശമ്പളം) ഉയർത്തി. 4000 രൂപയായിരിക്കും ബോണസ്. എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർട്ട്ടൈം അധ്യാപകർ, പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും.
ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപയായിരിക്കും ഉത്സവബത്ത. സർക്കാർ ജീവനക്കാർക്ക് നൽകുന്ന അഡ്വാൻസ് 15,000 രൂപയായിരിക്കും. പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ, എൻ.എം.ആർ, സി.എൽ.ആർ, സീസണൽ വർക്കർമാർ എന്നിവർക്ക് 5000 രൂപ വരെ അഡ്വാൻസ് ലഭിക്കും. സെപ്റ്റംബർ ഒന്നു മുതൽ ലഭിക്കേണ്ട ശമ്പളവും പെൻഷനും ചിങ്ങം ഒന്നു മുതൽ നൽകും. ആഗസ്റ്റ് 17, 18, 20, 21 തീയതികളിലായി സർക്കാർ ജീവനക്കാരുടെ ആഗസ്റ്റിലെ ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും മുൻകൂറായി നൽകുമെന്നും മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.