സാലറി ചലഞ്ച് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രം -ഹൈകോടതി
text_fieldsകൊച്ചി: പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ സാലറി ചലഞ്ചിനെ ന്യായീകരിച്ച് ഹൈക്കോടതി. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചലഞ്ചെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സാലറി ചലഞ്ചിനെതിരെ എൻ.ജി.ഒ സംഘ് നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി പരാമർശം.
ശമ്പളം സംഭാവന ചെയ്യേണ്ടാത്തവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിർബന്ധപൂർവം ശമ്പളം ഈടാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. വിവേചനത്തിെൻറ ചോദ്യം ഉയരുന്നില്ലെന്നും സർക്കാർ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കോടതിയലക്ഷ്യ ഹരജി പിഴ സഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹരജി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.