ശമ്പളം മുടങ്ങി; കെ-റെയിൽ സ്ഥലമെടുപ്പ് ഓഫിസിലെ ജീവനക്കാർ പ്രകടനം നടത്തി
text_fieldsകാസർകോട്: കെ-റെയിൽ സ്ഥലമെടുപ്പ് ഓഫിസിലെ ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലാണ് പ്രകടനം നടത്തിയത്.
തുടർന്ന് നടന്ന ധർണ സംസ്ഥാന സെക്രട്ടറി വി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.ടി. ശശി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.സി. സുജിത്ത് കുമാർ, ഇ. മീനാകുമാരി, ഷിബു കുമാർ, പി. വൽസല, സി.കെ. അരുൺ കുമാർ, എ.വി. രാജൻ, കെ. ശശി, ജയപ്രകാശ് ആചാര്യ, എം.ടി. പ്രസീത, എസ്.എം. രജനി, എ. ഗിരീഷ് കുമാർ, വി.എം. രാജേഷ്, മാധവൻ നമ്പ്യാർ, പ്രവീൺ വരയില്ലം, പി. കുഞ്ഞികൃഷ്ണൻ, ജോസ് മോൻ എന്നിവർ സംസാരിച്ചു. റെനിൽസൺ കെ. തോമസ് സ്വാഗതവും വി.ടി.പി. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.