ശമ്പളം മാറ്റിവെക്കൽ: സർക്കാർ ഡോക്ടർമാർ സെക്രേട്ടറിയറ്റ് പടിക്കൽ ഉപവസിക്കും
text_fieldsതിരുവനന്തപുരം: സാലറി കട്ടിൽ സർക്കാർ ഡോക്ടർമാർക്ക് പ്രതിഷേധം. സാലറി കട്ട് ഒഴിവാക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സെക്രേട്ടറിയറ്റ് പടിക്കൽ ഉപവസിക്കും.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രോഗീപരിചരണെത്തയും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും നേരിട്ട് ബാധിക്കാത്ത തരത്തിൽ നിസ്സഹരണം നടത്തുമെന്ന് ഭാരവാഹികളായ ഡോ.ജോസഫ് ചാക്കോ, ഡോ.ജി.എസ്. വിജയകൃഷ്ണൻ എന്നിവർ അറിയിച്ചു.
ശമ്പളം മാറ്റിവെക്കലിൽനിന്ന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഒഴിവാക്കണം. ആറുമാസമായി മാറ്റിെവച്ച ശമ്പളം ഉടൻ വിതരണം ചെയ്യണം. എൻ.എച്ച്.എം ജീവനക്കാർക്ക് പ്രഖ്യാപിച്ച 20 ശതമാനം റിസ്ക് അലവൻസ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും നൽകണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.