ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsകൊച്ചി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽനിന്ന് ആറുദിവസത്തെ തുക അഞ്ചുമാസം പിടിച്ചുവെക്കാനുള്ള സർക്കാർ ഉത്തരവിന് രണ്ടുമാസത്തേക്ക് ഹൈകോട തി സ്റ്റേ. ചില പ്രതിപക്ഷ സംഘടനകളും മറ്റും നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ബെച്ചു കു ര്യൻ ജോസഫിെൻറ ഇടക്കാല ഉത്തരവ്.
ശമ്പളത്തിൽനിന്ന് മാറ്റിവെക്കുന്നുവെന്ന് പ റയുന്ന തുക ഏത് തരത്തിൽ വിനിയോഗിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ശമ്പളം സർക്ക ാറിെൻറ ഔദാര്യമല്ല, ജീവനക്കാരെൻറ അവകാശമാണ്. സ്വത്തവകാശത്തിെൻറ പരിധിയിൽ വരുന്നതിനാൽ ശമ്പളം പിടിച്ചുവെക്കാൻ പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ഉത്തരവ് പ്രഥമദൃഷ്ട്യാ സ്വത്ത് നിഷേധത്തിന് തുല്യമാണെന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജികൾ മേയ് 20ന് വീണ്ടും പരിഗണിക്കും.
ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാറിന് ഏകപക്ഷീയമായി ശമ്പളം പിടിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ചട്ടമോ നിയമമോ ഇല്ലാതെ പണം പിടിക്കുന്നത് അനധികൃതമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കുറച്ചുദിവസത്തെ ശമ്പളം മാറ്റിവെക്കുക മാത്രമാണ് എന്നായിരുന്നു സർക്കാർ വാദം. കോവിഡ് പശ്ചാത്തലത്തിലുള്ള അസാധാരണ സ്ഥിതിവിശേഷം കണക്കിലെടുത്താണ് പകർച്ചവ്യാധി ഭേദഗതി നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം ശമ്പളം പിടിച്ചുവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിന് സർക്കാറിന് അധികാരമുണ്ട്. പ്രളയത്തിെൻറ കാലത്ത് ശമ്പളം പിടിച്ചതും ഇതും ബന്ധപ്പെടുത്താനാവില്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് 8000 കോടിയോളം രൂപ ഇനിയും ആവശ്യമുണ്ട്. ഇക്കാര്യം വിശദീകരിച്ച് റിപ്പോർട്ട് നൽകാമെന്ന് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
കോവിഡ് നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമം ലോകമാകെ അംഗീകരിക്കുന്നതായി കോടതി എടുത്തുപറഞ്ഞു. ഒാരോ മൂലയിലും സർക്കാറിെൻറ ശ്രദ്ധ എത്തുന്നുണ്ട്. എങ്കിലും ശമ്പളം പിടിക്കുന്ന വിഷയത്തിൽ നിയമ ചട്ടക്കൂട്ടിൽനിന്ന് മാത്രമേ കോടതിക്ക് തീരുമാനമെടുക്കാനാകൂ. ശമ്പളം പിടിച്ചുവെക്കുന്നത് കോവിഡ് നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഉത്തരവിൽ പറയുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മാത്രമാണ് ഉത്തരവിലുള്ളത്. ഇത്തരമൊരു പ്രതിസന്ധി ശമ്പളം പിടിച്ചുവെക്കാൻ കാരണമല്ല. ശമ്പളവിതരണം എക്സിക്യൂട്ടിവ് ഉത്തരവിലൂടെ കുറച്ചുനാൾ തടഞ്ഞുവെക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന അഡ്വക്കറ്റ് ജനറലിെൻറ വാദത്തിന് നിയമപിൻബലമില്ല.
പകർച്ചവ്യാധി കാലത്തെ സാമ്പത്തിക ഞെരുക്കം നേരിടാൻ ശമ്പളം പിടിച്ചുവെക്കാൻ അധികാരം നൽകുന്ന വ്യവസ്ഥകളൊന്നും 2020ൽ ഭേദഗതി വരുത്തിയ പകർച്ചവ്യാധി നിയമത്തിലോ ദുരന്തനിവാരണ നിയമത്തിലോ ഇല്ല. ഉത്തരവിനെതിരെ അപ്പീൽ പോകാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.