സാലറി കട്ട്: ജീവനക്കാരുമായി വീണ്ടും ചർച്ച
text_fieldsതിരുവനന്തപുരം: സാലറി കട്ട് വിഷയത്തിൽ ജീവനക്കാരുടെ സംഘടനകളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. ചൊവ്വാഴ്ചത്തെ ചർച്ചയിൽ മൂന്ന് നിർദേശങ്ങൾ ധനമന്ത്രി മുന്നോട്ടുെവച്ചിരുന്നു. ഇതിൽ ബുധനാഴ്ച അഭിപ്രായം അറിയിക്കാനാണ് നിർദേശിച്ചിരുന്നത്. പ്രതിപക്ഷ സംഘടനകൾ സർക്കാർ നിർദേശത്തെ എതിർത്തു. സി.പി.െഎ അനുകൂല സംഘടന സാലറി കട്ടിന് ഉപാധികൾെവച്ചു. സി.പി.എം അനുകൂല സംഘടനകൾ യോജിക്കുന്നുണ്ടെങ്കിലും അഭിപ്രായം വ്യാഴാഴ്ച മാത്രമേ അറിയിക്കുകയുള്ളൂ.
വിവാദമായ വിഷയത്തിൽ ഭരണപക്ഷം രാഷ്ട്രീയതലത്തിൽ കൂടിയാലോചന നടത്തിയേക്കും. ഇതിന് ശേഷമാകും ജീവനക്കാരുമായി വീണ്ടും ചർച്ച നടത്തുക. സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇവയാണ്:
• നേരത്തേ പിടിച്ച ഒരുമാസത്തെ ശമ്പളം ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ വഴി അടുത്തമാസം വായ്പയായി മടക്കിനൽകാം. ഇതിെൻറ പലിശ ധനകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകും. എന്നാൽ, ആറു മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കും.
•മാസം മൂന്ന് ദിവത്തെ ശമ്പളം െവച്ച് മാർച്ച് വരെ ശമ്പളം പിടിക്കും. എന്നാൽ, ഒാണം അഡ്വാൻസ്, പ്രോവിഡൻറ് ഫണ്ട് വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് അടക്കം മറ്റൊരു ഇളവും നൽകില്ല.
•ഒാണം അഡ്വാൻസ്, പി.എഫ് വായ്പ, ഭവനവായ്പ എന്നിവയുടെ തിരിച്ചടവിന് സാവകാശം നൽകാം.
പി.എഫ് ലോൺ റിക്കവറി, ഓണം അഡ്വാൻസ് റിക്കവറി, ഭവന-വിദ്യാഭ്യാസ-വാഹന വായ്പ അടവ് തുടങ്ങിയവ അടുത്ത അഞ്ചുമാസത്തേക്ക് ഒഴിവാക്കി ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം അഞ്ചുമാസത്തേക്ക് മാറ്റിവെക്കാമെന്ന് അധ്യാപക-സർവിസ് സംഘടന സമരസമിതി അറിയിച്ചു.
കുടിശ്ശിക ക്ഷാമബത്ത, ലീവ് സറണ്ടർ എന്നിവ പൂർണമായി നൽകുകയും പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുകയും മാറ്റിെവച്ച ശമ്പളം ഉടൻ നൽകുകയും ചെയ്തുകൊണ്ടായിരിക്കണം ഇതെന്നും അവർ വ്യവസ്ഥെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.