പ്രതിസന്ധി ഒഴിയാതെ ശമ്പള വിതരണം
text_fieldsതിരുവനന്തപുരം: നിയന്ത്രണമില്ലെന്ന് ധനമന്ത്രി വിശദീകരിക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി പൂർണമായി നീങ്ങിയില്ല. മൂന്നാംദിവസവും ശമ്പള വിതരണം നടന്നത് ഭാഗികമായി മാത്രം. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ബുധനാഴ്ചയും ശമ്പളം പൂർണമായും കിട്ടിയിട്ടില്ല. രണ്ടാം പ്രവൃത്തി ദിവസത്തിലാണ് ഇവർക്ക് ശമ്പളം എത്തേണ്ടത്.
ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് നഴ്സുമാരുടെ സംഘടന മുന്നറിയിപ്പ് നൽകി. 13,600 കോടി വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചെങ്കിലും നടപടി പൂർത്തിയായി പണം ട്രഷറിയിലെത്താൻ ദിവസങ്ങളെടുക്കും.
കടമെടുക്കാനുള്ള അനുമതിയെ ശമ്പള വിതരണവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. ശമ്പളവിതരണം പൂർത്തിയാക്കാൻ ഇനിയും ഒരാഴ്ച വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.