ശമ്പള വിതരണത്തിലെ തകരാർ പരിഹരിച്ചു; സമഗ്ര പരിശോധന നടത്തും
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തിൽ നേരിട്ട തകരാറിന് താൽക്കാലിക പരിഹാരമായി. എന്നാൽ, ഇതേക്കുറിച്ച് സമഗ്ര പരിശോധന നടത്താനും തകരാർ ശാശ്വതമായി പരിഹരിക്കാനും ട്രഷറി വകുപ്പ് ശ്രമമാരംഭിച്ചു. സ്പാർക്കിൽനിന്ന് വരുന്ന ബില്ലുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാറിക്കിട്ടാത്തതായിരുന്നു പ്രശ്നം. സോഫ്റ്റ്വെയറിൽ വന്ന ഇൗ തകരാർ ചൊവ്വാഴ്ച ഉച്ചയോടെ പരിഹരിച്ചു.
സോഫ്റ്റ്വെയറിലോ മറ്റ് നടപടിക്രമങ്ങളിലോ ഇൗ മാസം കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നിട്ടും കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടാകാത്ത പ്രശ്നം ഇക്കുറി ഉണ്ടായതിനാൽ ഇത് സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. ആദ്യദിവസം ശമ്പളം കിേട്ടണ്ട പകുതിയോളം പേർക്ക് ബിൽ പാസായില്ല. ഇവ ചൊവ്വാഴ്ച പാസാക്കി. ചൊവ്വാഴ്ച ശമ്പളം അനുവദിക്കേണ്ടവരുടെ കാര്യത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.
അതിനിടെ ജീവനക്കാരുടെ ശമ്പളവും പെൻഷനും ട്രഷറി അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്ന നടപടികൾക്ക് ട്രഷറി വകുപ്പ് നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി ട്രഷറി ജീവനക്കാർ ഇൗ മാസത്തെ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാണ് വാങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്. ഇത് വിജയകരമാണെന്നാണ് വിലയിരുത്തൽ. അടുത്തമാസം ഇത് എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കുമായി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ പരിശോധനക്കുശേഷം അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞവർഷവും ഇതിന് നടപടി എടുത്തുവെങ്കിലും നടപ്പായിരുന്നില്ല.
ട്രഷറിയിൽ പണം നിലനിർത്താൻകൂടി ലക്ഷ്യമിട്ടാണിത്. ജീവനക്കാർക്ക് അവരുടെ ട്രഷറി അക്കൗണ്ടുകളിൽ ശമ്പളം നൽകും. ഇതിൽനിന്ന് അവർ ഉദ്ദേശിക്കുന്ന പണം അവർ നിർദേശിക്കുന്ന ദിനത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. വേണമെങ്കിൽ പണമായി മുഴുവനും പിൻവലിക്കാം. പൂർണമായി ബാങ്ക് അക്കൗണ്ടിേലക്കും മാറ്റാം. അക്കൗണ്ടിൽ ബാക്കിയുള്ള പണത്തിന് സർക്കാർ പ്രത്യേക പലിശ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.