ശമ്പളവിതരണം: കെ.എസ്.ആർ.ടി.സി വീണ്ടും സർക്കാർ സഹായം തേടി
text_fieldsതിരുവനന്തപുരം: ശമ്പളവിതരണത്തിന് സർക്കാറിനോട് വീണ്ടും ധനസഹായം തേടി കെ.എസ്.ആർ.ടി.സി. 35 കോടി കൂടി സർക്കാർ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇതിനോട് ധനവകുപ്പ് അനുകൂലമായി പ്രതികരിച്ചില്ല. പണം കെ.എസ്.ആർ.ടി.സി സ്വന്തം നിലക്ക് കണ്ടെത്തണമെന്ന മുൻനിലപാട് തന്നെയാണ് ധനവകുപ്പിനുള്ളത്.
82.5 കോടിയാണ് ശമ്പളവിതരണത്തിനായി വേണ്ടത്. കഴിഞ്ഞമാസത്തെ ഓവർ ഡ്രാഫ്റ്റ് സർക്കാർ ഇൗ മാസം അനുവദിച്ച 30 കോടി വിനിയോഗിച്ച് അടച്ചു. കുറച്ച് തുക കൂടി ഇനി അടക്കാനുമുണ്ട്. ഇത് പൂർത്തിയാക്കുന്ന മുറക്ക് 45 കോടി കൂടി ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് നീക്കം. ഇതിനുപുറെമ 35 കോടി സർക്കാർ സഹായവും പ്രതിദിന കലക്ഷനിൽ നിന്നുള്ള നീക്കിയിരിപ്പും കൂടി ചേർത്ത് േമയ് മാസത്തെ ശമ്പളവിതരണത്തിനാണ് മാനേജ്മെന്‍റ് ശ്രമം നടത്തുന്നത്.
കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടന്നാലും വിതരണമാരംഭിക്കാൻ ഇനിയും ഒരാഴ്ച കൂടിയെടുത്തേക്കും. ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകളെല്ലാം സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.