സർക്കാർ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്ച മുതൽ നൽകും
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ശമ്പളം തിങ്കളാഴ്ച മുതൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ന ിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്പളമാണ് നൽകുക. അഞ്ച് മാസംകൊണ്ട് 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്ത ിൽ മാറ്റിവെക്കുന്ന തുക ട്രഷറിയിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ ിലേക്ക് നൽകും.
ഹൈകോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കാൻ സർക്കാറിന് ഉദ്ദേശമില്ല. സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്ന തരത്തിലാണ് സോഫ്റ്റ്വെയർ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇത് ഹൈകോടതി ജഡ്ജിമാരുടെ ശമ്പളത്തിന് ബാധകമല്ല. സാലറി പിടിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളും സംഘടനകളും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അതെല്ലാം പരിശോധിച്ച് പ്രയാസമില്ലാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ച് ഉപേക്ഷിച്ചു. സാലറി ചലഞ്ചിനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു വിഭാഗം ജീവനക്കാരുെട സംഘടനകൾ അതിനെതിരായ വ്യാപകമായ ച്രാരണത്തിലും എതിർപ്പിലുമായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ജീവനക്കാരുടെ സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്തതാണ്. പ്രതിപക്ഷം മുട്ടാപ്പോക്ക് പ്രശ്നങ്ങൾ ഉന്നയിക്കുകയാണുണ്ടായത്. ഇഷ്ടമുള്ളവർ പണം തന്നാൽ മതിയെന്ന് പറഞ്ഞപ്പോഴും അതിനനുവദിക്കില്ലെന്ന് പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തിലാണ് സാലറി ചലഞ്ചു തന്നെ വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർ ശമ്പളത്തിെൻറ ഒരുഭാഗം താൽക്കാലികമായിട്ട് ഒന്നു മാറ്റിവെക്കാനാണ് കാബിനറ്റ് ആവശ്യപ്പെട്ടത്. അപ്പോൾ ഇതെന്നു തിരിച്ചുകൊടുക്കുമെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. ശമ്പളം പിടിച്ചു തീരുന്ന അഞ്ച് മാസത്തിനുള്ളിൽ അക്കാര്യം പറയാമെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം കോടതിയെ സമീപിക്കുകയായിരുന്നെന്നും ധനമന്ത്രി പറഞ്ഞു. കോടതി വിധിയെ ചോദ്യം ചെയ്യേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിനാലാണ് ഓർഡിനൻസ് ഇറക്കിയത്.
കേരളത്തിലെ പൊതുജനാഭിപ്രായം സർക്കാറിനൊപ്പമാണെന്ന കാര്യം വ്യക്തമാണ്. സർക്കാറിന് ഇക്കാര്യത്തിൽ ആഹ്ലാദമൊന്നുമില്ല. നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ നടക്കേണ്ടത്. എല്ലാവരും അറിഞ്ഞും സഹകരിച്ചും മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്രനിലപാട് നിരുത്തരവാദപരമാണ്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തംസംസ്ഥാനത്തേക്ക് പോകാൻ അനുവാദം നൽകാൻ പോകുന്നുവെന്ന് പറയുന്നു. എന്നാൽ അവരുടെ വൈദ്യ സഹായം ഉൾപ്പെടെ യാതൊരു ബാധ്യതയും വഹിക്കാൻ കേന്ദ്രം തയാറല്ല. കേന്ദ്രത്തിെൻറ ചുമതലയുള്ള കാര്യങ്ങൾ പോലും അവർ വഹിക്കുന്നില്ല. കേന്ദ്ര സർക്കാർ ഭരണഘടന വായിക്കട്ടെ. ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിൽപെട്ടതാണ് കുടിയേറ്റ തൊഴിലാളികൾ. അങ്ങനെയുള്ളപ്പോൾ കേന്ദ്രത്തിന് എങ്ങനെ അവരുടെ വിഷയം കൈയൊഴിയാൻ സാധിക്കുമെന്ന് തോമസ് ഐസക് ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ കേരള സർക്കാർ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.