സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഖാദിബോർഡ് സെക്രട്ടറിയുടെ ശമ്പളം 1.72 ലക്ഷമാക്കി വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: സി.ബി.െഎ അന്വേഷിക്കുന്ന 500 കോടിയുടെ കശുവണ്ടി ഇറക്കുമതിക്കേസിൽ പ്രതിയായ കെ.എ. രതീഷിെൻറ ശമ്പളം ഇരട്ടിയാക്കി സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായ തെൻറ ശമ്പളം എൺപതിനായിരത്തിൽനിന്ന് മൂന്നു ലക്ഷമാക്കണമെന്നായിരുന്നു രതീഷിെൻറ ആവശ്യം. ഡയറക്ടർ ബോർഡിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടും മന്ത്രി ഇ.പി. ജയരാജെൻറ ശിപാർശയോടെയാണ് 1.72 ലക്ഷമായി ശമ്പളം ഉയർത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജും രതീഷിെൻറ ശമ്പള വർധനയെ എതിർത്ത് പരസ്യമായി രംഗത്തുവന്നിരുന്നു.
തൊഴിലാളികൾക്കുള്ള ശമ്പളം പോലും നൽകാനാകാതെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കിയത്. കശുവണ്ടി ഇറക്കുമതിക്കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, കെ.എ. രതീഷ് എന്നിവർക്കെതിരായി സി.ബി.ഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകിയിരുന്നില്ല. എന്നാൽ, സർക്കാർ അനുമതിയില്ലാതെ മുന്നോട്ട് പോകാനുള്ള നടപടികളാണ് സി.ബി.െഎ കൈക്കൊണ്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.