ശമ്പളം–പെന്‍ഷന്‍: 300 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: ശമ്പള-പെന്‍ ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കാനിരിക്കെ ട്രഷ കള്‍ക്കായി റിസര്‍വ് ബാങ്ക് 300 കോടി അനുവദിച്ചു. 600 കോടിയോളം ട്രഷറിയില്‍ നീക്കിയിരിപ്പുമുണ്ട്. ബിവറേജസ് കോര്‍പറേഷന്‍െറ വിഹിതം അടക്കം ഇന്നു മുതല്‍ നല്ളൊരു തുക പണമായും ട്രഷറിയില്‍ എത്തും. അതിനാല്‍ ശമ്പള-പെന്‍ഷന്‍ വിതരണം ആദ്യ ദിനങ്ങളില്‍ ട്രഷറികളില്‍ സുഗമമായി നടക്കും. ആഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാവൂ. അതേസമയം, വരും ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് പണം നല്‍കിയില്ളെങ്കില്‍ വിതരണം പ്രതിസന്ധിയിലാകും.
ശമ്പള-പെന്‍ഷന്‍ വിതരണത്തിന് 1396 കോടിയുടെ നോട്ട് അനുവദിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. 1000 കോടി നല്‍കാമെന്ന ഉറപ്പാണ് നല്‍കിയത്. ഇതനുസരിച്ച് എത്തിയ 1000 കോടിയില്‍നിന്നുമാണ് ട്രഷറിയുമായി ബന്ധിപ്പിച്ച എസ്.ബി.ഐ, എസ്.ബി.ടി, കനറാ ബാങ്കുകള്‍ക്ക് പണം അനുവദിച്ചത്. 600 കോടി നല്‍കുമെന്നായിരുന്നു സൂചന. ആദ്യദിനങ്ങളില്‍ ശമ്പള-പെന്‍ഷന്‍ വിതരണത്തിന് പ്രയാസമുണ്ടാകില്ളെന്ന് കരുതുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്കും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.