Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 1:12 PM IST Updated On
date_range 26 July 2017 1:12 PM ISTജീവനക്കാർക്ക് ശമ്പളം വേണമെങ്കിൽ റേഷൻകാർഡ് ഹാജരാക്കണമെന്ന് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന-അർധ സർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരംജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കിൽ റേഷൻകാർഡ് ഹാജരാക്കണമെന്ന് സർക്കാർ. കേന്ദ്ര ഭക്ഷ്യഭദ്രത നിയമത്തോടനുബന്ധിച്ച് ഭക്ഷ്യവകുപ്പ് പുറത്തിറക്കിയ അന്തിമ മുൻഗണനപ്പട്ടികയിൽ ലക്ഷക്കണക്കിന് അനർഹർ കയറിക്കൂടിയിട്ടുണ്ടെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി. പൊതുമേഖല, സഹകരണമേഖലയിലെ സ്ഥിരംജീവനക്കാരും അതത് വകുപ്പ് മേധാവികൾക്ക് മുന്നിൽ റേഷൻകാർഡ് ഹാജരാക്കണം. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നൽകി. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പെൻഷൻ ആനുകൂല്യം ലഭിക്കുന്നവർ തുക കൈപ്പറ്റുന്ന സമയത്ത് ബാങ്കുകളിലോ ട്രഷറികളിലോ റേഷൻകാർഡ് ഹാജരാക്കണം. ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് 1,54,80,042 പേരാണ് മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്. എന്നാൽ, പല സർക്കാർ ജീവനക്കാരും തെറ്റായ വിവരങ്ങൾ നൽകി പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ ആദിവാസികളും മത്സ്യത്തൊഴിലാളികളുമടക്കം അർഹതപ്പെട്ട പലരും പുറത്തായി. ഇതുസംബന്ധിച്ച് 16,73,422 പരാതികൾ ഭക്ഷ്യവകുപ്പിന് ലഭിച്ചു. ഇതിൽ 12,93,868 എണ്ണം ശരിയാണെന്നും കണ്ടെത്തി.
പട്ടികയിൽനിന്ന് അനർഹർ സ്വയം ഒഴിവാകണമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇതുവരെ 13,000ത്തോളം പേർ മാത്രമേ എഴുതിക്കൊടുത്തിട്ടുള്ളൂ. നിലവിൽ ജൂലൈ 30വരെ പട്ടികയിൽ ഉൾപ്പെട്ട സ്ഥിരംജീവനക്കാർക്ക് സ്വയം അപേക്ഷ നല്കി ഒഴിവാകാം. ഒഴിവായില്ലെങ്കില്‍ വകുപ്പുതല നടപടിയും നേരിടേണ്ടിവരും.
അതേസമയം, മുന്‍ഗണന വിഭാഗത്തില്‍ കയറിക്കൂടിയ മറ്റ് അനർഹരെ ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെയും സ്വന്തമായി നാലുചക്ര വാഹനങ്ങള്‍ ഉള്ളവരെയും പട്ടികയില്‍നിന്ന് ഒഴിവാക്കും.
വീടുകളുടെ വിവരം തദ്ദേശവകുപ്പും വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹനവകുപ്പും ഭക്ഷ്യപൊതുവിതരണ വകുപ്പിന് കൈമാറും. ഉപജീവനത്തിനായി നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ നിലനിര്‍ത്തുന്നത് പരിഗണനയിലുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍, അർബുദബാധിതര്‍, പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരെ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വിവരം ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story