ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു; ബെഫി ഒപ്പിട്ടില്ല
text_fieldsകൊച്ചി: ബാങ്ക് ജീവനക്കാരുടെയും ഓഫിസർമാരുടെയും ശമ്പളഘടന പരിഷ്കരിച്ചു. 2017 നവംബർ ഒന്ന് മുതലാണ് പുതിയ ശമ്പളപരിഷ്കരണം നിലവിൽവരുക. ജീവനക്കാരുടെ നാല് സംഘടനകളും ബാങ്കുടമകളുടെ പ്രതിനിധിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) വ്യവസായതർക്ക നിയമപ്രകാരം ശമ്പള പരിഷ്കരണ കരാറിൽ ഒപ്പുെവച്ചു. ബാങ്ക് ഓഫിസർമാരുടെ സംഘടനകളും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജോയൻറ് നോട്ടിലും ഒപ്പുെവച്ചു.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പലതും നിരാകരിച്ചെന്ന് ആരോപിച്ച് കരാറിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഒപ്പിട്ടില്ല. കേന്ദ്രസർക്കാറിെൻറ പുതിയ സാമ്പത്തിക നയങ്ങൾ അടിച്ചേൽപിക്കുന്ന കരാർ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബെഫി ഭാരവാഹികൾ പറഞ്ഞു. 15 ശതമാനം വർധന എന്നാണ് പ്രഖ്യാപനമെങ്കിലും കേവലം 2.5 ശതമാനം മാത്രമാണ് അടിസ്ഥാന ശമ്പളത്തിൽ വർധനവ്. ധനകാര്യ മേഖലയിലോ മറ്റൊരു മേഖലയിലോ ഇത്രകുറഞ്ഞ വർധനവ് നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
അടിസ്ഥാനശമ്പളത്തിലെ ലോഡിങ് വർധിപ്പിക്കുക, സ്പെഷൽ പേ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക, പെൻഷനും ഫാമിലി പെൻഷനും കാലോചിതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി നിർത്തലാക്കി എല്ലാവർക്കും പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കരാറിൽ ഒപ്പിടാതെ മാറിനിന്നതെന്ന് പ്രസിഡൻറ് ടി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.