ശമ്പള പരിഷ്കരണ ഉത്തരവായി;കുടിശ്ശിക നാല് ഗഡുക്കളായി
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ ഉത്തരവായി. ഫെബ്രുവരി മൂന്നിന് ചേർന്ന മന്ത്രിസഭ യോഗത്തിെൻറ തീരുമാനപ്രകാരമാണിത്. ഫെബ്രുവരി പത്ത് തീയതിെവച്ചാണ് ഉത്തരവ്. 2019 ജൂലൈ ഒന്നുമുതൽ പരിഷ്കരണത്തിന് പ്രാബല്യമുണ്ട്. അലവൻസുകളിലെ വർധനക്ക് 2021 മാർച്ച് ഒന്നുമുതലും യൂനിഫോം അലവൻസ് അടക്കമുള്ളവക്ക് എല്ലാം ഏപ്രിൽ ഒന്നുമുതലും യാത്രബത്തക്ക് മാർച്ച് ഒന്നുമുതലും പ്രാബല്യമുണ്ടാകും.
പരിഷ്കരിച്ച ശമ്പളം (മാർച്ചിേലത്) ഏപ്രിൽ ഒന്നുമുതൽ പണമായി നൽകും. കുടിശ്ശിക പി.എഫിൽ ലയിപ്പിക്കും. 25 ശതമാനം വീതം നാല് പ്രാവശ്യമായാകും ഇത്. 2023 ഏപ്രിൽ ഒന്ന്, 2023 ഒക്ടോബർ ഒന്ന്, 2024 ഏപ്രിൽ ഒന്ന്, 2024 ഒക്ടോബർ ഒന്ന് എന്നിങ്ങനെ. 1-7-19 വരെയുള്ള 28 ശതമാനം ഡി.എ ലയിപ്പിക്കും. അതിനുശേഷമുള്ള ഏഴ് ശതമാനവും അനുവദിക്കും. ഏപ്രിലിലെ ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടിശ്ശിക പി.എഫിൽ നിക്ഷേപിക്കും. 2024 മാർച്ച് 31ന് മുമ്പ് പിൻവലിക്കാനാകില്ല. ശേഷം 50 ശതമാനം പിൻവലിക്കാം. 2025 ഏപ്രിൽ ഒന്നിന് ശേഷമേ പൂർണമായി പിൻവലിക്കാനാകൂ. 2021 മേയ് 31ന് പി.എഫ് ഇല്ലാത്തവർക്ക് ജൂലൈക്കുശേഷം പണമായി നൽകും. ഏഴ് ശതമാനം ഡി.എ മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകും. അതിന് മുമ്പുള്ളത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും.സ്പാർക്കിൽ ലഭ്യമാക്കിയ കോളം അനുസരിച്ചാണ് നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ ശമ്പളം പുതുക്കേണ്ടത്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സ്പാർക്ക് അധികൃതർ അക്കൗണ്ടൻറ് ജനറൽ ഒാഫിസുമായി ബന്ധപ്പെട്ട് മാർച്ച് പത്തിനകം നടപടിയെടുക്കണം. പങ്കാളിത്ത പെൻഷൻ വിഹിതം പുതിയ ശമ്പള നിരക്കിലാകും.
കമീഷൻ ശിപാർശ ചെയ്ത പുതിയ എച്ച്.ആർ.എയും അനുവദിച്ചു. ഇത് കോർപറേഷനുകളിൽ അടിസ്ഥാന ശമ്പളത്തിെൻറ പത്ത് ശതമാനം (പരമാധി 10,000 രൂപ), ജില്ല ആസ്ഥാനങ്ങളിൽ എട്ട് (8,000), മറ്റ് മുനിസിപ്പാലിറ്റികളിൽ ആറ് (6000), പഞ്ചായത്തുകളിൽ നാല് (4000) എന്നിങ്ങനെയായിരിക്കും. കോർപറേഷന് ഒരു കിലോ മീറ്റർ ചുറ്റളവിെല േജാലി ചെയ്യുന്നവർക്ക് നിലവിലുള്ളതിൽ പത്ത് ശതമാനം വർധന വരും. മാർച്ച് ഒന്നുമുതൽ ഇത് ബാധകമാകും. ഫോറസ്റ്റ് കോംപ്ലക്സ് മാത്തോട്ടം, കാക്കനാട് സിവിൽ സ്റ്റേഷന് മൂന്ന് കിലോമീറ്റർ പരിധിയിലെ സർക്കാർ ഒാഫിസുകൾ എന്നിവക്കും കോർപറേഷൻ നിരക്ക് ലഭിക്കും. സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കി. ലീവ് സറണ്ടർ 30 ദിവസമായി തുടരും. ലീവ് ട്രാവൽ കൺസഷനിലും മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.