െക.എസ്.ആർ.ടി.സിയിൽ ഇന്നുമുതൽ ശമ്പള വിതരണം
text_fieldsതിരുവനന്തപുരം: െക.എസ്.ആർ.ടിയിലെ ശമ്പള വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവിസ് മുടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹിഷ്കരണം കാരണമുള്ള സർവിസ് മുടക്കം സ്ഥാപനത്തെ ജനങ്ങളിൽനിന്ന് അകറ്റാനേ ഉപകരിക്കൂ. നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്ന ഉറപ്പിൽ പിന്മാറണം.
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്്. കോവിഡിന് ശേഷമുള്ള റെക്കോഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച -5.79 കോടി രൂപ. വെള്ളിയാഴ്ചയും അതുപോലെ വരുമാനം ലഭിക്കേണ്ടതായിരുന്നു.
എന്നാൽ 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.