കഞ്ചാവ് വിൽപന; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsബേപ്പൂർ: ഫിഷിങ് ഹാർബറിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തുന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ സഞ്ജയ് ദാസ് (37), റോക്കി പോൾ (37) എന്നിവരെ 300 ഗ്രാം കഞ്ചാവ് സഹിതം ബേപ്പൂർ അങ്ങാടിയിലെ സുമ ലോഡ്ജിന് സമീപം വെച്ചാണ് പൊലീസ് പിടികൂടിയത്.
ബംഗാളിൽനിന്ന് മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ഇതര സംസ്ഥാന തൊഴിലാളികൾക്കും മലയാളികളായ ഏജന്റുമാർക്കും വിതരണം ചെയ്യുന്ന രീതിയാണ് ഇവരുടേത്. പൊലീസ് ഇൻസ്പെക്ടർ ഷുഹൈബ്, സുധീഷ്, എസ്.സി.പി.ഒ ഷിനോജ്, സി.പി.ഒ ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.