ആയുര്‍വേദ ഗുളികയുടെ രൂപത്തില്‍ ലഹരി വില്പന; നാലുപേര്‍ പിടിയില്‍
text_fieldsവണ്ടൂർ: വിശപ്പ് കൂട്ടാനെന്ന പേരിൽ ആയുര്‍വേദ ഗുളികയുടെ രൂപത്തിൽ ലഹരി ഉല്പന്ന വിൽപന നടത്തിയ നാലുപേർ എക്സൈസിെൻറ പിടിയിൽ.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഗോലു (24), ബുദിരണ് ചൗഹാൻ (37), ജുരാൺ ചൗഹാന് (21), തിരൂരങ്ങാടി കോമാച്ചിപറമ്പിൽ ഹംസക്കോയ (47) എന്നിവരാണ് പിടിയിലായത്.
മലപ്പുറം അസി. എക്സൈസ് കമീഷണർ പാന്‍മസാലകൾ വില്ക്കുന്നവരെ നിരീക്ഷിക്കാൻ നല്കിയ നിർദേശത്തെ തുടര്‍ന്ന് പോരൂര്‍, വാണിയമ്പലം, വണ്ടൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
പെട്ടെന്ന് കണ്ടാൽ ആയുര്‍വേദക്കൂട്ട് എന്ന നിലയിലുള്ള ഗുളികകളുടെ രൂപത്തിലായിരുന്നു ലഹരിയുൽപന്നങ്ങൾ. വിശപ്പ് കൂട്ടുന്ന മരുന്ന് എന്ന നിലയിലാണ് പാന്മസാലക്കൊപ്പം ഇത് നല്‍കുന്നത്. ഇവരുടെ മൊഴിയെ തുടര്‍ന്ന് അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹാന്‍സ് അടക്കമുള്ള ഉൽപനങ്ങൾ കണ്ടെടുത്തു.
വാണിയമ്പലത്തെ ഉണക്കമീന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ സിഗററ്റ് പാക്കറ്റിലാക്കിയും കടലാസില്‍ ചുരുട്ടി െവച്ച നിലയിലും നിരവധി ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. പ്രിവൻറിവ് ഓഫിസര്‍ ആര്.പി. സുരേഷ് ബാബുവും സംഘവും പരിശോധനക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.