അപൂർവ സസ്യങ്ങളെ തിരഞ്ഞ് സലീം പിച്ചൻ
text_fieldsകൽപറ്റ: ഈ പരിസ്ഥിതി ദിനത്തിലും കാടുകയറി അപൂർവ സസ്യങ്ങളെ തിരയുകയാണ് സലീം പിച്ചൻ. സ്വന്തം പേരിൽ സസ്യം, സസ്യങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങൾ, 2000 ചെടികളുടെ ശാസ്ത്രീയ നാമം മനഃപാഠം... ഇങ്ങനെ വിശേഷണങ്ങൾ ഒട്ടനവധിയുണ്ട് പൊഴുതന സ്വദേശിയായ സലീം പിച്ചൻ എന്ന പ്രകൃതിസ്നേഹിയെക്കുറിച്ച്.
അപൂർവ സസ്യങ്ങളെ എളുപ്പം തിരിച്ചറിയാൻ സലീമിനു കഴിയും. വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം ജീവനക്കാരനായ ഇദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. 2009ൽ കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സലൻറ് സർട്ടിഫിക്കറ്റ് ലഭിച്ച സലീമിനെ 2011ൽ കേരള സർക്കാറിെൻറ വനമിത്ര അവാർഡും തേടിയെത്തി.
പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലെ പ്രാധാന്യമർഹിക്കുന്ന വയനാടൻ മലനിരകളിലെ സസ്യസമ്പത്തിനെപ്പറ്റി സലീം പഠനം നടത്തിയിട്ടുണ്ട്. രണ്ടായിരത്തിലധികം സസ്യങ്ങളുടെ വൈവിധ്യത്തെ കണ്ടെത്തുന്നതിനും അവയുടെയെല്ലാം പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനുമായി വനസംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് പഠനങ്ങൾ നടത്തി.
അത്യപൂർവമായ ഇരപിടിയൻ സസ്യത്തെ കണ്ടെത്തിയതിലും ഓർക്കിഡ് കുടുംബത്തിൽനിന്നു പുതിയയിനം സസ്യത്തെ കണ്ടെത്തി ഡെൻഡ്രോബിയം അനിലി എന്നു നാമകരണം ചെയ്തതിലും സലീമിെൻറ പ്രയത്നമുണ്ട്. മധ്യഭാരതത്തിലും ഡക്കാൻ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സോമലതയുടെയും പാവട്ടയുടെയും ബന്ധുവിനെ വയനാട്ടിൽ കണ്ടെത്തി.
നൂറ്റാണ്ടുകൾക്കപ്പുറം അജ്ഞാതമായി കിടന്നിരുന്ന അത്യപൂർവ ഇഞ്ചിവർഗത്തിൽപ്പെട്ട സസ്യങ്ങളെയും ലോകത്തിന് പരിചയപ്പെടുത്തി. സസ്യസമ്പത്തിനെപ്പറ്റി നടത്തിയ പഠനപ്രവർത്തനങ്ങളും പുതിയ കണ്ടെത്തലുകളും മാനിച്ച് ലോക സസ്യവൈവിധ്യത്തിെൻറ താളുകളിലേക്കായി കേരളത്തിൽനിന്നു പുതുതായി കണ്ടെത്തിയ സസ്യത്തിന് ശാസ്ത്രജ്ഞർ ‘സ്വീഡൻ ഫെഡിനെല്ല സലീമി’ എന്ന പേര് നൽകി. അങ്ങനെ അദ്ദേഹത്തിെൻറ പേരിൽ സ്വന്തം സസ്യവുമായി.
വയനാട് അത്തിമൂലയിൽ താമസിക്കുന്ന പിച്ചൻ മുഹമ്മദിെൻറയും കാപ്പൻ സൈനബയുടെയും മകനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. 2017-ൽ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ യുവജന ക്ഷേമബോര്‍ഡ് സമൂഹത്തിലെ വിവിധ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന യുവജനങ്ങള്‍ക്ക് നല്‍കിവരുന്ന സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌കാരം സലീമിനായിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.