സാലി മാഷിെൻറ മൊബൈലിന് വിശ്രമമില്ല; വ്യത്യസ്തമായി ഇംഗ്ലീഷ് ഭാഷ പഠനം
text_fieldsആലപ്പുഴ: മൂന്ന് പതിറ്റാണ്ടായി ഇംഗ്ലീഷ് അധ്യാപനരംഗത്ത് പ്രവർത്തിക്കുന്ന വൈപ്പിൻ സ്വദേശി സാലി തോമസ് കോവിഡ് കാലം വ്യത്യസ്തമാക്കുകയാണ്. ഇംഗ്ലീഷ് പഠനം കീറാമുട്ടിയായവരുടെ ആശാകേന്ദ്രമായിരുന്നു ഒരുകാലത്ത് സാലി മാഷ്.
വിവിധ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിനു വിദ്യാർഥികൾ സാലീസ് ഇംഗ്ലീഷ് അക്കാദമിയിൽ എത്തുമായിരുന്നു. ഫിലോസഫിയിൽ മാസ്റ്റർ ബിരുദമുള്ള അദ്ദേഹം പിന്നീട് മുംബൈ ലോനാവാല സ്കൂളിൽ കുറേക്കാലം ഇംഗ്ലീഷ് അധ്യാപകനായി. എറണാകുളത്തെ പ്രശസ്തമായ സ്പോക്കൺ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചീഫ് ഇൻസ്ട്രക്ടറായിരിക്കുന്ന കാലത്താണ് മൊബൈൽ ഫോൺ വരുന്നത്.
അതോടെ ഇംഗ്ലീഷ് ഭാഷ അധ്യാപനം േഫാണിലൂടെയായി. നൂറോളം പേർ ആയിടക്ക് ഇപ്രകാരം ആംഗലേയ ഭാഷയിൽ സുഖമായി സംസാരിക്കാൻ പഠിച്ചു. ഇതിനിടെ കേരളത്തിൽ അങ്ങോളമുള്ള റവന്യൂ, കെ.എസ്.ഇ.ബി ഓഫിസുകളിലെത്തി ഇംഗ്ലീഷ് സംസാരിക്കാനുള്ള അറപ്പ് മാറ്റിയെടുക്കുന്ന ക്ലാസ് നടത്തിവന്നു.
സാലീസ് ദ ക്ലച് ഓഫ് ഇംഗ്ലീഷ് സ്പോക്കൺ ഇംഗ്ലീഷ് ഡീവീഡിയുടെ വിൽപനയുടെ ഭാഗമായിട്ടായിരുന്നു അത്. ആറു വർഷമായി ആലപ്പുഴ ആസ്ഥാനമായി പീക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ സ്പോക്കൺ ഇംഗ്ലീഷിനു മാത്രമായി സ്ഥാപനം നടത്തുന്ന സാലി വിവിധ ഓഫിസുകളിലെയും കോടതികളിലെയും ജീവനക്കാർക്ക് ക്ലാസുകൾ നൽകിവരുന്നതിനിടയാണ് കോവിഡ് വ്യാപനം രൂക്ഷമായത്.
ക്ലാസ് മുടങ്ങിയിരിക്കുന്നതിനിടയിലാണ് യുട്യൂബ് വിഡിയോയിൽനിന്ന് പഴയ വിദ്യാർഥികളിൽ ചിലർ 9349216321 സെൽ നമ്പറിൽ വിളിച്ചത്. ഇങ്ങനെ പഠനം പൊടിപൊടിക്കുന്നത് കേട്ടറിഞ്ഞ് കൂടുതൽ പേർ ബന്ധപ്പെട്ടു. ഒാരോരുത്തർക്കും പ്രത്യേക സ്ലോട്ട് നൽകി ക്ലാസുകൾ സജീവമായതോടെ ലോക്ഡൗൺ ഇളവിലും നാട്ടിലേക്ക് പോകാനാകാത്തവിധം തിരക്കിലായി ഈ അധ്യാപകൻ.
ഭക്ഷണം എന്തായിരുന്നുവെന്നതിൽ തുടങ്ങിയ വിശേഷങ്ങൾ മിക്കവാറും അതത് ദിവസത്തെ ചൂടേറിയ വാർത്തകളിലേക്ക് സ്വാഭാവികമായും വഴിമാറും. സ്പോക്കൺ ഇംഗ്ലീഷ് പഠനം സാർവത്രികമാണെങ്കിലും ഫോണിലൂടെ സംസാരിച്ചുള്ള പഠനം വേറൊരിടത്തുമില്ലെന്നാണ് സാലി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.