'മഅ്ദനി നേരിടുന്നത് മാനുഷിക ധ്വംസനം; പ്രതികരിക്കുന്നതിന്റെ പേരിൽ സിനിമ നഷ്ടപ്പെടുന്നെങ്കിൽ നഷ്ടപ്പെടട്ടെ'
text_fieldsകോഴിക്കോട്: മഅ്ദനി പത്തുവർഷത്തോളമായി വിചാരണ തടവുകാരനായി തുടരുന്നത് മാനുഷിക ധ്വംസനമാണെന്ന് നടൻ സലിം കുമാർ. അനീതിക്കിരയായ ആ മനുഷ്യനൊപ്പം കേരളത്തിലെ പൊതുസമൂഹം കൂടെ നിന്നില്ലെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു.
മഅ്ദനിയെ വെറുതെ വിടണം എന്നല്ല ഞാന്‍ പറയുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കണം. പക്ഷേ ആ കുറ്റം എന്താണെന്ന് തെളിയിക്കേണ്ട ബാധ്യത നിയമത്തിനില്ലേ ? മറ്റേതൊരു ഇന്ത്യന്‍ പൗരനും കിട്ടേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് കിട്ടണം.
ഇൗ മനുഷ്യരോടു ചെയ്യുന്ന ക്രൂരതകൾക്കെതിരെ പ്രതികരിച്ചിട്ടു സിനിമ നഷ്ടപ്പെടുകയാണെങ്കിൽ സിനിമ എനിക്കു വേണ്ടെന്നാണ് എന്റെ നിലപാടെന്ന് സലിം കുമാർ അഭിമുഖത്തിൽ തുറന്ന് പറയുന്നു. ഇങ്ങനെ അഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ ചിലർ എന്നെ സലിം.കെ. ഉമ്മര്‍ ആക്കിമാറ്റി, ഇതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. മഅ്ദനിക്ക് സംഭവിച്ചത് നാളെ ആർക്കുംസംഭവിക്കാമെന്നും അദ്ദേഹം അഭിമുഖത്തിൽ ഓർമിപ്പിക്കുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം തിങ്കളാഴ്ച ഇറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ വായിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.