Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2022 7:59 PM IST Updated On
date_range 19 Sept 2022 7:59 PM ISTഗവർണറുടെ മനോനില തെറ്റി, രാഷ്ട്രപതി മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിപ്പിക്കണം -സലീം മടവൂർ
text_fieldsbookmark_border
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ മനോനില തെറ്റിയെന്ന് തെളിഞ്ഞിരിക്കുന്നതിനാൽ രാഷ്ട്രപതി പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ച് അദ്ദേഹത്തിന്‍റെ മനോനില പരിശോധിപ്പിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ.
ഗവർണർ രാഷ്ട്രപതിയുടെ പ്രതിപുരുഷനാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പ്രതിപുരുഷനായി അദ്ദേഹം അധ:പതിക്കരുത്. രഹസ്യ സ്വഭാവമുള്ള കത്തുകൾ പരസ്യപ്പെടുത്തുന്നതും രാജ്ഭവനിൽ രാഷ്ട്രീയം പറഞ്ഞ് പത്രസമ്മേളനം നടത്തുന്നതും തോന്നിയത് വിളിച്ചു പറയുന്നതും മനോരോഗത്തിന്‍റെ ലക്ഷണങ്ങളാണ്. ഇത് ഡോക്ടർമാർ ചികിത്സിച്ച് ഭേദപ്പെടുത്തേണ്ട അസുഖമാണ് -സലീം മടവൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story